പെരുമ്പാവൂർ: രാസലഹരി വിൽപനയ്ക്കായി എത്തിച്ച രണ്ടു അസം സ്വദേശികളെ പെരുമ്പാവൂരിൽ പൊലീസ് അറസ്റ്റ് ചെയ്തു. അസം മൊറിഗോൺ സ്വദേശികളായ മൊനുവറ കത്തൂൻ (22), അജിജുൾ ഇസ്ലാം (39) എന്നിവരെയാണ് ജില്ല ലഹരിവിരുദ്ധ സ്‌ക്വാഡും കുറുപ്പുംപടി പൊലീസും ചേർന്ന് നടത്തിയ ഓപ്പറേഷനിൽ പിടികൂടിയത്.
ചൊവ്വാഴ്ച വൈകുന്നേരം കുറുപ്പുംപടി എം.ജി.എം സ്കൂളിന് സമീപം ഇരുവരെയും തടഞ്ഞു പരിശോധന നടത്തുകയായിരുന്നപ്പോൾ വിൽപനയ്ക്കായി കൊണ്ടുവന്ന 12.250 ഗ്രാം ഹെറോയിൻ കണ്ടെത്തുകയായിരുന്നു. ഇവർ മയക്കുമരുന്ന് ഇടപാടിനായി വന്നതാണെന്നാണ് പൊലീസ് സംശയിക്കുന്നത്.
എ.എസ്.പി ഹാർദിക് മീണ, ഡിവൈ.എസ്.പി ജെ. ഉമേഷ് കുമാർ, ഇൻസ്പെക്ടർ സ്റ്റെപ്‌പ്റ്റോ ജോൺ, എസ്.ഐമാരായ ബി.എം. ചിത്തുജി, ഇബ്രാഹിംകുട്ടി, ബൈജു പോൾ, എ.എസ്.ഐ ഷാജി, എസ്.സി.പി.ഒ മാരായ ജിജോ വർഗീസ്, നൗഫൽ, ധന്യ എന്നിവരായിരുന്നു അന്വേഷണ സംഘത്തിൽ.
















