നല്ല പച്ചമീൻ തീരദേശക്കാരുടെ ഊണ് മേശയിലെ നിത്യ സന്ദർശകനാണ്. ആലപ്പുഴ സ്പെഷൽ മത്തി – മാങ്ങാക്കറി എങ്ങനെ തയാറാക്കാമെന്നു നോക്കാം.
ചേരുവകൾ
മത്തി – 500 ഗ്രാം
തേങ്ങാ ചിരകിയത് – 1 മുറി
പച്ചമുളക് – 4 എണ്ണം
മഞ്ഞൾ പൊടി – 1 ടീസ്പൂൺ
മുളകുപൊടി – 1 1/2 ടീസ്പൂൺ
ചെറിയ ഉള്ളി – 4 എണ്ണം
മാങ്ങ പുളിയുള്ളത് – 1
മാങ്ങ അല്ലെങ്കിൽ കുടംപുളി – 4 എണ്ണം
കറിവേപ്പില – ആവശ്യത്തിന്
തയാറാക്കുന്ന വിധം
മത്തി വട്ടം മുറിച്ചെടുക്കാം. അരപ്പ് തയാറാക്കാൻ തേങ്ങ, മുളകുപൊടി, മഞ്ഞൾപ്പൊടി, ഉള്ളി എല്ലാം വെള്ളം ചേർത്ത് വെണ്ണ പോലെ അരച്ചെടുക്കുക. ചൂടായ ചട്ടിയിൽ തയാറാക്കിയ അരപ്പും മാങ്ങയും ആവശ്യത്തിന് വെള്ളം ചേർത്ത് വയ്ക്കാം. തിളയ്ക്കാൻ തുടങ്ങുമ്പോൾ ചെറുതാക്കിയ മീൻ കഷണങ്ങളും ഉപ്പും ചേർക്കാം. ഇതിലേക്കു പച്ചമുളക് ചേർത്ത് അടച്ചു വച്ച് എട്ടു മിനിറ്റ് വേവിക്കണം. കറിവേപ്പിലയും വെളിച്ചെണ്ണയും ചേർത്ത് വാങ്ങാം.
















