നടൻ ശ്രീനാഥ് ഭാസി നായകനായ പുതിയ ആക്ഷന്‍ കോമഡി ത്രില്ലര്‍ ചിത്രം ‘പൊങ്കാല’യ്ക്ക് സെന്‍സര്‍ ബോര്‍ഡിന്റെ വിലക്ക്. സിനിമയിലെ എട്ട് റീലുകളിലെ എട്ടുസീനുകള്‍ നീക്കം ചെയ്തശേഷം മാത്രമേ പുറത്തിറക്കാവൂവെന്നാണ് സെന്‍സര്‍ ബോര്‍ഡിന്റെ നിർദ്ദേശം. നവംബര്‍ 30 ഞായറാഴ്ച റിലീസ് ചെയ്യാനിരുന്ന ‘പൊങ്കാല’യുടെ റിലീസ് ഇതേത്തുടര്‍ന്ന് നീട്ടിവെച്ചു.
സെന്‍സര്‍ ബോര്‍ഡ് നിര്‍ദ്ദേശിച്ച സീനുകള്‍ നീക്കം ചെയ്തശേഷം തൊട്ടടുത്ത ദിവസം തന്നെ ചിത്രം റിലീസ് ചെയ്യാനാണ് തീരുമാനമെന്ന് അണിയറപ്രവര്‍ത്തകര്‍ അറിയിച്ചത്. വളരെ പ്രതീക്ഷയും ആകാംക്ഷയും ഉണര്‍ത്തുന്ന ചിത്രമാണ് ‘പൊങ്കാല’. ചിത്രത്തിന്റെതായി പുറത്തിറങ്ങിയ പാട്ടുകളും ടീസറും പ്രേക്ഷകര്‍ വളരെ ആവേശത്തോടെയാണ് സ്വീകരിച്ചത്.
എ.ബി. ബിനില്‍ കഥയും തിരക്കഥയും രചിച്ചുസംവിധാനം ചെയ്യുന്ന ‘പൊങ്കാല’ ഗ്ലോബല്‍ പിക്‌ചേഴ്‌സ് എന്റര്‍ടെയ്ന്‍മെന്റ്, ജൂനിയര്‍ 8 എന്നിവയുടെ ബാനറില്‍ ദീപു ബോസും അനില്‍ പിള്ളയും ചേര്‍ന്ന് നിര്‍മിക്കുന്നു. കൊ- പ്രൊഡ്യൂസര്‍ ഡോണ തോമസ്. ചിത്രം തിയേറ്ററുകളില്‍ എത്തിക്കുന്നത് ഗ്രേസ് ഫിലിം കമ്പനി.
ചിത്രം സാമൂഹികവും രാഷ്ട്രീയവുമായ അടിത്തറയില്‍ രൂപപ്പെട്ട ശക്തമായ കഥയാണ് പറയുന്നത്. ആക്ഷന് ഏറെ പ്രാധാന്യം കൊടുത്ത് ഒരുങ്ങുന്ന ‘പൊങ്കാല’ ശ്രീനാഥ് ഭാസിയുടെ ‘മഞ്ഞുമ്മല്‍ ബോയ്‌സ്’ എന്ന ഹിറ്റ് ചിത്രത്തിനു ശേഷം നടന്ന സംഭവത്തെ ആസ്പദമാക്കി ഒരുങ്ങുന്ന ചിത്രം കൂടിയാണ്. ആക്ഷന്‍ കോമഡി ത്രില്ലര്‍ ശ്രേണിയില്‍പ്പെടുന്ന ചിത്രത്തിന്റെ ഷൂട്ടിങ് വൈപ്പിന്‍ ചെറായി ഭാഗങ്ങളിലായിരുന്നു.
















