വടകര: വന്ദേഭാരത് എക്സ്പ്രസ് ട്രെയിൻ തട്ടി മരിച്ചയാളെ തിരിച്ചറിഞ്ഞു. അറക്കിലാട് ശിവക്ഷേത്രത്തിനു സമീപം താമസിക്കുന്ന അമ്പലപറമ്പത്ത് കുഞ്ഞിക്കണ്ണനാണ് (68) ദാരുണമായി മരിച്ചത്. ഭാര്യ ബിന്ദു.
ഇന്ന് ഉച്ചയോടെ പഴയ മുനിസിപ്പൽ ഓഫീസിനടുത്ത് റെയിൽവേ ട്രാക്ക് കടക്കുന്നതിനിടെയാണ് കാസർകോട്ടിലേക്ക് പോവുകയായിരുന്ന വന്ദേഭാരത് എക്സ്പ്രസ് ഇടിക്കുന്നത്. സംഭവം നടന്ന് നിമിഷങ്ങൾക്കകം പൊലീസ് സ്ഥലത്തെത്തി നടപടികൾ ആരംഭിച്ചു. വടകര പോലീസ് ഇൻക്വസ്റ്റ് പൂർത്തിയാക്കിയതിന് ശേഷം മൃതദേഹം ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. പോസ്റ്റ്മോർട്ടം നടപടികൾക്കുശേഷം മൃതദേഹം ബന്ധുക്കൾക്ക് കൈമാറി.
കുഞ്ഞിക്കണ്ണന്റെ സംസ്കാരം ഇന്ന് രാത്രി ഏഴ് മണിക്ക് നടക്കും.
















