രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ രാജ്മോഹന്‍ ഉണ്ണിത്താന്‍. രാഹുൽ വടി കൊടുത്ത് അടി വാങ്ങിക്കുകയായിരുന്നു.അദ്ദേഹത്തിനെതിരെ ആരോപണം ഉന്നയിച്ച അതിജീവിതയെ ആക്രമിച്ച് മുഖ്യമന്ത്രിയുടെ മുമ്പിൽ എത്തിച്ചതിന്റെ ഉത്തരവാദിത്തം രാഹുലിനല്ലാതെ മറ്റാർക്കുമല്ല. ആരൊക്കെയാണോ കോൺഗ്രസ് പാർട്ടിയിൽ നിന്ന് നടപടി എടുക്കണമെന്ന് ആവശ്യപ്പെട്ടത് അവരെയൊക്കെ ആക്രമിക്കുന്ന ദയനീയമായ കാഴ്ചയാണ് കണ്ടത്. ഒളിഞ്ഞും തെളിഞ്ഞും അദ്ദേഹത്തെ ആരൊക്കെയാണോ കോൺഗ്രസ് പാർട്ടിയിൽ നിന്ന് സഹായിച്ചത് അവരെല്ലാം അവരുടെ നിലപാടുകൾ മാറ്റി ചിന്തിക്കണമെന്നും രാജ്മോഹന്‍ ഉണ്ണിത്താന്‍ വ്യക്തമാക്കി.
ഇരയെ പുറത്ത് എത്തിച്ചത് രാഹുൽ മാങ്കൂട്ടത്തിൽ തന്നെയാണ്. നിയമം നിയമത്തിന്റെ വഴിക്ക് പോകണം. വലിയ രാഷ്ട്രീയ ഭാവി ഉണ്ടായിരുന്ന ചെറുപ്പക്കാരൻ സ്വയം അതില്ലാതാക്കി. ഒരിക്കലും രാഷ്ട്രീയത്തിലേക്ക് തിരിച്ചു വരാൻ സാധിക്കാത്ത രീതിയിൽ രാഹുൽ മാങ്കൂട്ടത്തിൽ മാറി. നാറിയവനെ ചുമന്നാൽ ചുമന്നവനും നാറുമെന്നും രാജ്മോഹൻ ഉണ്ണിത്താൻ പറഞ്ഞു. കെപിസിസി മുൻ അധ്യക്ഷൻ കെ സുധാകരനെതിരെയും രാജ്മോഹൻ ഉണ്ണിത്താൻ വിമർശനമുന്നയിച്ചു. കെ സുധാകരൻ വാക്ക് മാറ്റി പറയുന്ന ആളാണെന്നും അതിനാലാണ് കെപിസിസി അധ്യക്ഷ സ്ഥാനത്ത് നിന്ന് അദ്ദേഹത്തിനെ മാറ്റിയതെന്നും രാജ്മോഹൻ ഉണ്ണിത്താൻ ചൂണ്ടിക്കാട്ടി. രാഹുൽ മാങ്കൂട്ടത്തിലിനെ അനുകൂലിക്കുന്നവരെ കോൺഗ്രസ് ആയി കാണാൻ തനിക്ക് കഴിയില്ലെന്നും അദ്ദേഹം നിലപാട് വ്യക്തമാക്കി.
STORY HIGHLIGHT: rajmohan-unnithan-response-on-rahul-mamkootathil-case-articleshow
















