രാഹുൽ ചെയ്തത് വലിയ തെറ്റ് ആണെന്നും, കുറ്റം ചെയ്തിട്ടുണ്ടെങ്കിൽ ശിക്ഷിക്കപ്പെടട്ടെയെന്നും കെ സുധാകരൻ പറഞ്ഞു. രാഹുൽ ചെയ്തതത് ശരിയാണ് എന്ന് താൻ പറഞ്ഞിട്ടില്ലെന്നും, ഇതിൻ്റെ പേരിൽ രാഷ്‌ട്രീയ ജീവിതം അവസാനിപ്പിക്കരുത് എന്നാണ് താൻ പറഞ്ഞതെന്നും സുധാകരൻ വിശദീകരിച്ചു. ഉണ്ണിത്താൻ പറഞ്ഞതിന് മറുപടി ഇല്ലെന്നും, ഉണ്ണിത്താന് വായിൽ തോന്നിയത് കോതയ്ക്ക് പാട്ടെന്നും സുധാകരൻ പറഞ്ഞു.
അതേസമയം, മറ്റു കോൺഗ്രസ് നേതാക്കൾ രാഹുലിനെ തള്ളിപ്പറയുമ്പോഴും കോൺഗ്രസ് മുഖപത്രം രാഹുലിനെ പിന്തുണക്കുകയാണ് ചെയ്യുന്നത്. സിപിഎമ്മിന്റെ രാഷ്ട്രീയ ഗൂഢാലോചനയുടെ ഇരയാണ് രാഹുൽ മാങ്കൂട്ടത്തിൽ എന്നാണ് മുഖപത്രമായ വീക്ഷണം പറയുന്നത്.
















