തനതായ അഭിനയ ശൈലിയിലൂടെ. വ്യക്തിപ്രഭാവം നേടിയ പ്രശസ്ത മോളിവുഡ് നടിദുഷരാ വിജയന്‍ കാട്ടാളനിലൂടെ മലയാളത്തിലെത്തുന്നു. സര്‍പ്പട്ട പരമ്പരായി, രായന്‍, വെറ്റിയാന്‍, വീരശൂര പരാക്രമി എന്നീ വന്‍ ചിത്രങ്ങളിലൂടെ ശ്രദ്ധേയയായ നടിയാണ് ദുസരാ വിജയന്‍ ക്യൂബ്‌സ് എന്റെര്‍ടൈന്‍മെന്റ്‌സിന്റെ ബാനറില്‍ ഷെരീഫ് മുഹമ്മദ് നിര്‍മ്മിക്കുന്ന ഈ ചിത്രം പോള്‍ ജോര്‍ജ് സംവിധാനം ചെയ്യുന്നു. മാര്‍ക്കോയുടെ വലിയ വിജയത്തിനു ശേഷം ക്യൂബ്‌സ് എന്റെര്‍ടൈന്‍മെന്റ്‌സ് നിര്‍മ്മിക്കുന്ന ചിത്രമെന്ന നിലയിലും വലിയ ശ്രദ്ധയാകര്‍ഷിക്കപ്പെട്ട ചിത്രമാണ് കാട്ടാളന്‍.
വലിയ മുതല്‍മുടക്കില്‍ ഉയര്‍ന്ന സാങ്കേതിക മികവില്‍ ഫുള്‍ ആക്ഷന്‍ പാക്ക്ട് ചിത്രമായിട്ടാണ് ചിത്രത്തിന്റെ അവതരണം. ഒരു ചിത്രത്തെ എങ്ങനെ മനോഹരമാക്കാം എന്നതിന്റെ ഏറ്റവും വലിയ ഉദാഹരണമായിരുന്നു മാര്‍ക്കോ. അത് കാട്ടാളനനില്‍ എത്തുമ്പോള്‍ മാര്‍ക്കോക്കു മുകളില്‍ നില്‍ക്കുന്ന ആക്ഷന്‍ ചിത്രമായിത്തന്നെ യാണ് കാട്ടാളനെ അവതരിപ്പിക്കുന്നത്. ആര്‍.ഡി.എക്‌സ് , കൊണ്ടല്‍, തുടങ്ങിയ വന്‍ ചിത്രങ്ങളിലൂടെ മികച്ച ആക്ഷന്‍ ഹീറോ ആയി മാറിയ ആന്റെണി വര്‍ഗീസ് ( പെപ്പെ ) യാണ് കാട്ടാളനെ ഭദ്രമാക്കുന്നത്. ഹൈ വോള്‍ട്ടേജ് കഥാപാത്രമാണ് പെപ്പെയുടേത്. ലോക പ്രശസ്ത ആക്ഷന്‍ കോറിയോഗ്രാഫര്‍കെച്ച കെമ്പടിക്കയാണ് കാട്ടാളനിലെ ആക് ഷന്‍ കൈകാര്യം ചെയ്യുന്നത്.
ജഗദീഷ് സിദ്ദിഖ്, കബീര്‍ദുഹാന്‍ സിംഗ്, (മാര്‍ക്കോ ഫെയിം) ആന്‍സണ്‍ പോള്‍,. തുടങ്ങിയ വന്‍ താരനിര തന്നെ ചിത്രത്തില്‍ അണിനിരക്കുന്നു. ഇന്‍ഡ്യന്‍ സ്‌ക്രീനിലെ മികച്ച സംഗീത സംവിധായകന്‍ അജനീഷ് ലോക നാഥനാണ് സംഗീത സംവിധായകന്‍. സംഗീതത്തിനും, പശ്ചാത്തല സംഗീതത്തിനും സിനിമയിലുള്ള പ്രാധാന്യം ഇന്ന് ഏറെ വലുതാണ്. അതിന്റെ പ്രാധാന്യം അര്‍ഹിക്കുന്ന രീതിയില്‍ ഉള്‍ക്കൊണ്ടു കൊണ്ടാണ് അജനീഷ് ലോകനാഥ് എന്ന പ്രതിഭയുടെ സാന്നിദ്ധ്യം കാട്ടാളനില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നത് ഇവര്‍ക്കൊപ്പം മികച്ച സാങ്കേതികവിദഗ് ഒരുടെ സാന്നിദ്ധ്യവും ഈ ചിത്രത്തെ ഏറെ ആകര്‍ഷകമാക്കുന്നു. മലയാളം, തമിഴ്, കന്നഡ, തെലുങ്ക്. ഹിന്ദി എന്നിങ്ങനെ അഞ്ചു ഭാഷകളിലായിട്ടാണ് ഈ ചിത്രം പ്രദര്‍ശനത്തിനെത്തുക.
സംഭാഷണം – ഉണ്ണി. ആര്‍.
ഛായാഗ്രഹണം – രണ ദേവ്.
എഡിറ്റിംഗ് – ഷമീര്‍ മുഹമ്മദ്.
കലാസംവിധാനം സുനില്‍ ദാസ്.
മേക്കപ്പ് – റോണക്‌സ് സേവ്യര്‍.
കോസ്റ്റ്യും ഡിസൈന്‍ -ധന്യാ ബാലകൃഷ്ണന്‍
സ്റ്റില്‍സ് – അമല്‍ സി. സദര്‍.
ക്രിയേറ്റീവ് പ്രൊഡ്യൂസര്‍ – ഡിപില്‍ദേവ്,
എക്‌സിക്കുട്ടീവ് പ്രൊഡ്യൂസര്‍ – ജുമാന ഷെരീഫ്.
പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ – ദീപക് പരമേശ്വരന്‍.
പി.ആര്‍.ഒ. വാഴൂര്‍ ജോസ്.
CONTENT HIGH LIGHTS; Dussara Vijayan in Kattalan
















