വെടിനിർത്തൽ പ്രഖ്യാപിച്ചിട്ടും, ഗാസയിൽ ആക്രമണം തുടരുകയാണ് ഇസ്രയേൽ. ഗാസയിൽ ഇസ്രയേൽ നടത്തുന്ന ആക്രമണങ്ങളിൽ കൊല്ലപ്പെട്ട പലസ്തീൻകാരുടെ എണ്ണം 70,000 കവിഞ്ഞു. 2023 ഒക്ടോബർ 7-ന് യുദ്ധം ആരംഭിച്ചതിന് ശേഷമുള്ള കണക്കാണിത്.
താത്കാലിക വെടിനിർത്തലിന് ശേഷം മാത്രം 350-ൽ അധികം ആളുകൾ മരിച്ചതായാണ് റിപ്പോർട്ട്. തെക്കൻ ഗാസയിലെ ഖാൻ യൂനിസിനടുത്ത് ബാനി സുഹെയ്‌ലയിൽ ഇന്നലെ രാവിലെ ഇസ്രയേൽ നടത്തിയ ഡ്രോൺ ആക്രമണത്തിൽ സഹോദരങ്ങളായ രണ്ട് കുട്ടികൾ കൊല്ലപ്പെട്ടു. ഹമാസിൻ്റെ നിയന്ത്രണത്തിലുള്ള ഗാസയിലെ ആരോഗ്യ മന്ത്രാലയം ഈ വിവരം സ്ഥിരീകരിച്ചു.
വെടിനിർത്തൽ പ്രഖ്യാപിച്ചിട്ടും, ഗാസയിൽ ആക്രമണം തുടരുകയാണ്. ഇതുവരെ 20 ബന്ദികളെ ഹമാസ് ഇസ്രയേലിനു കൈമാറി. 28 ബന്ദികളുടെ മൃതദേഹങ്ങളെയും കൈമാറിയിട്ടുണ്ട്. പകരമായി, ഇസ്രയേൽ തങ്ങളുടെ കസ്റ്റഡിയിലുള്ള ഏകദേശം 2,000 പലസ്തീൻ തടവുകാരെയാണ് വിട്ടയച്ചത്. നൂറുകണക്കിന് പലസ്തീനികളുടെ മൃതദേഹങ്ങൾ തിരികെ നൽകുകയും ചെയ്തു.
















