ശ്രീലങ്കയിൽ കനത്ത നാശനഷ്ടങ്ങൾ വരുത്തിയ ‘ഡിറ്റ് വാ’ ചുഴലിക്കാറ്റ് ഇന്ന് തമിഴ്നാട് തീരം തൊടുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. തമിഴ്നാട്ടിലെ തെക്കൻ ജില്ലകളിലും പുതുച്ചേരിയിലും അടുത്ത മൂന്ന് ദിവസത്തേക്ക് കനത്ത മഴയ്ക്ക് സാധ്യതയുണ്ട്. മണിക്കൂറിൽ 90 കിലോമീറ്റർ വേഗതയിൽ വരെ കാറ്റ് വീശാൻ സാധ്യതയുണ്ട്.
എൻഡിആർഎഫ്, എസ്ഡിആർഎഫ് സംഘങ്ങളെ വിവിധ ജില്ലകളിൽ വിന്യസിച്ചിട്ടുണ്ട്. ആന്ധ്രാ പ്രദേശ്, പുതുച്ചേരി തീരങ്ങളും കനത്ത ജാഗ്രതയിലാണ്.
തമിഴ്നാട്ടിലെ നിരവധി ജില്ലകളിൽ കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ, ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിൻ ദുരിതബാധിത പ്രദേശങ്ങളിലും ദുരന്ത നിവാരണ സേന കൺട്രോൾ റൂമിലും നേരിട്ടെത്തി ഫീൽഡ് പരിശോധന നടത്തി. രക്ഷാപ്രവർത്തനങ്ങൾക്കായി എൻഡിആർഎഫ് സംഘങ്ങൾ സജ്ജമാണെന്ന് അദ്ദേഹം സ്ഥിരീകരിച്ചു.
അതേസമയം, ശ്രീലങ്കയിൽ സർവനാശം വിതച്ച ഡിറ്റ് വാ ചുഴലിക്കാറ്റിൽ മരണം 200 കടന്നു. മഴ കുറയുന്നതോടെ രക്ഷാപ്രവർത്തനം ഊർജിതമാകും എന്ന പ്രതീക്ഷയിൽ അധികൃതർ.
















