കരിങ്കടലിൽ റഷ്യയുടെ രണ്ട് എണ്ണക്കപ്പലുകൾക്ക് നേരെ യുക്രെയ്ൻ്റെ ഡ്രോൺ ആക്രമണം. വിരാട്, കൊറോസ് എന്നീ എണ്ണക്കപ്പലുകൾക്കാണ് തീപിടിച്ചതെന്ന് തുർക്കി അധികൃതർ അറിയിച്ചു. നാവികസേനയും സുരക്ഷാ ഏജൻസിയായ എസ്.ബി.യു.വും സംയുക്തമായാണ് ആക്രമണം നടത്തിയതെന്ന് യുക്രെയ്ൻ സ്ഥിരീകരിച്ചു.
യുക്രെയ്ൻ സമാധാന പാക്കേജിൽ ഇന്ന് അമേരിക്കയിലെ മയാമിയിൽ യുക്രെയ്ൻ, അമേരിക്കൻ പ്രതിനിധികൾ ചർച്ച നടത്താനിരിക്കെയാണ് ഈ നിർണായക ആക്രമണം.
കരിങ്കടലിൽ റഷ്യൻ എണ്ണ കൊണ്ടുപോകുന്ന കപ്പലുകൾ പാശ്ചാത്യ ഉപരോധങ്ങൾക്ക് മാത്രമല്ല, നേരിട്ടുള്ള ആക്രമണ സാധ്യതയും നേരിടേണ്ടിവരുമെന്ന മുന്നറിയിപ്പ് കൂടിയാണ് ഡ്രോൺ ആക്രമണത്തിലൂടെ യുക്രെയ്ൻ നൽകുന്നത്.
















