കോഴിക്കോട്: പൊലീസിലെ നെറികേടുകൾക്കെതിരെ പരസ്യമായി പ്രതികരിച്ച സിവിൽ പൊലീസ് ഓഫിസർ ഉമേഷ് വള്ളിക്കുന്നിനെ സർവിസിൽ നിന്ന് പിരിച്ചുവിടാൻ തീരുമാനം.
പത്തനംതിട്ട എസ്.പിയാണ് പിരിച്ചുവിടൽ നോട്ടീസ് പുറപ്പെടുവിച്ചത്. പിരിച്ചു വിടുന്നതിലല്ല, തിരിച്ചെടുക്കുകയാണെങ്കിലാണ് എനിക്കും കുടുംബത്തിനും ഇപ്പോൾ ബുദ്ധിമുട്ടെന്ന് ഇത് സംബന്ധിച്ച് ഫേസ്ബുക്കിൽ എഴുതിയ കുറിപ്പിൽ ഉമേഷ് വള്ളിക്കുന്ന് പ്രതികരിച്ചു.
‘ഉത്തരയുടെ പരീക്ഷാ സീസണും ആതിരയുടെ പ്രോഗ്രാം സീസണും ആണ്. ആ സമയത്ത് പത്തനംതിട്ടയിൽ വന്നു കിടക്കുന്നത് സുഖമുള്ള ഏർപ്പാടല്ല. അല്ലെങ്കിൽത്തന്നെ ഈ വൃശ്ചികരാത്രികളിൽ, ധനുമാസകുളിരിൽ, മകരമഞ്ഞിൽ ഇവിടെയാണ് സുഖം.
അതോണ്ട് സസ്പെൻഷൻ പിൻവലിക്കുന്ന ഉത്തരവായിരുന്നെങ്കിൽ ബേജാറായേനെ. അപ്പോൾ, പത്തനംതിട്ടയിൽ നിന്ന് ഇനിയും നോട്ടീസുകളുമായി വരേണ്ടി വന്നാൽ പ്രിയപ്പെട്ട പോലീസ് സുഹൃത്തുക്കളേ, പുറപ്പെടും മുൻപ് ഒരൊറ്റ വിളി വിളിക്കുക’ -അദ്ദേഹം പറഞ്ഞു.
















