വിദ്യാഭ്യാസം മതിയാകില്ലെന്ന് തെളിയിച്ച ഒരു കുടുംബത്തിന്റെ തകർച്ച.
2021 ജനുവരി 24 ന് ആന്ധ്രപ്രദേശിൽ ഒരു കൊലപാതകം നടക്കുന്നു.. രാവിലെ അയൽവാസിയായരാഹുലിന് ഫോൺ കോൾ വരുന്നു. “പുരുഷോത്തമന്റെ വീട്ടിൽ അസാധാരണമായ കാര്യങ്ങൾ നടക്കുന്നു… ഉടനെ നോക്കിക്കോ”.
ഇതായിരുന്നു ആ ഫോൺ കോളിലെ സന്ദേശം.
ഒരാഴ്ചയായി ആ വീട്ടിൽ നിന്ന് നിലവിളികളും, പൂജ, പുക ഉയരുന്നു അയൽവാസികൾക്ക് തന്നെ ഭയം നിറയുകയാണെന്ന് കൂടി ആ ഫോൺ കാൾ പറയുന്നു..
ഇത് കേട്ട് ഉടനെ രാഹുൽ അങ്ങോട്ടേക്ക് പോകുന്നു..രാഹുൽ വാതിൽ മുട്ടി. പ്രതികരണം ഒന്നുമില്ല.
ജനൽ വഴി നോക്കിയപ്പോൾ പൂജാമുറിയിൽ നിന്ന് പുറത്തേക്ക് ഒഴുകുന്ന രക്തം കാണാം.
അകത്ത് പുരുഷോത്തമൻ, നിശ്ചലമായി ഒരു കസേരയിൽ ഇരിക്കുന്നു…
പോലീസ് വാതിൽ പൊളിച്ച് കയറിയപ്പോൾ കണ്ടത് രണ്ട് പെൺമക്കളുടെ മൃതദേഹം.
അമ്മ പത്മജ മന്ത്രങ്ങൾ ഉരുവിടുന്നു
“ഞാൻ ശിവൻ… കൊറോണ വരുത്തിയത് ഞാനാണ്…”
കേട്ടിട്ട് ഒരു നോവൽ ആണെന്ന് സിനിമ കഥയാണെന്ന് തോന്നുന്നുണ്ടോ.? എങ്കിൽ ഇത് യാഥാർത്ഥ്യത്തിൽ ആന്ധ്രാപ്രദേശിൽ നടന്ന ഒരു കൊലപാതകത്തിന്റെ കഥയായിരുന്നു. ഒരു നാടിനെ മുഴുവൻ ഞെട്ടിച്ച ക്രൂരകൃത്യം. ഈ കൊലപാതകത്തിന് എന്താണ് ഇത്ര പ്രത്യേകത എന്നു കൂടിയല്ലേ. വിദ്യാഭ്യാസം കൊണ്ട് ഒന്നും ആകുന്നില്ല വിദ്യാഭ്യാസം ഒരു അടിത്തറ ആണെന്ന് പറയുമ്പോഴും.. ഇത്രയധികം വിദ്യാഭ്യാസം ലഭിക്കുകയും സ്കൂളിലെ ഒരു പ്രിൻസിപ്പളുമായി വ്യക്തിയാണ് ഈ അന്ധവിശ്വാസത്തെ തുടർന്ന് ഒരു കുടുംബത്തെ തന്നെ ഇല്ലാതാക്കിയത്.
പുരുഷോത്തമൻ – Chemistry PhD, സർക്കാർ കോളേജിലെ വൈസ് പ്രിൻസിപ്പൽ.
പത്മജ – ഗണിത ശാസ്ത്രം, സ്വർണ്ണമെഡലിസ്റ്റ്, ഐഐടി ടാലന്റ് സ്കൂൾ പ്രിൻസിപ്പൽ.
അലൈക്യ (27) – Civil Service aspirant.
സായി ദിവ്യ (22) – BBA, പരിശീലനം നേടിയ ഗായിക.
2020 ലെ ലോക്ക്ഡൗൺന് ശേഷം ഇവർ അന്ധവിശ്വാസത്തിലേക്ക് നടന്നകലുകയായിരുന്നു.
പൂജകൾ, ആഭിചാരങ്ങൾ, വീട്ടിൽ outsiders-നെ പൂർണ്ണമായി തടഞ്ഞത് എല്ലാം സ്റ്റീപ് സ്ലൈഡ്
ഈ കൊലപാതകങ്ങൾ നടക്കുന്ന സമയത്ത് അവിടെ ഉണ്ടായിരുന്ന വ്യക്തികൾ പറഞ്ഞ കാര്യങ്ങൾ ഇതൊക്കെയായിരുന്നു..
സായി ദിവ്യ:
“എൻ്റെ ശരീരം ദൈവികം. എന്നെ ബലി കൊടുത്താൽ ഞാൻ പുനരുജ്ജീവിക്കും.”
അലൈക്യയും ഈ ബോധം അംഗീകരിച്ചു.
അമ്മ ത്രിശൂലം ഉപയോഗിച്ച് സായി ദിവ്യയെ കുത്തി കൊന്നു.
അലൈക്യ:
“ഞാൻ സ്വർഗ്ഗത്ത് ചെന്നു അവളെ തിരിച്ചുകൊണ്ടുവരാം.”
തലമുടി,അരി,. വായിൽ ചെമ്പ് തകിട്.
അമ്മ ഡംബൽ കൊണ്ട് തലയ്ക്കടിച്ച് കൊന്നു.
എന്നാൽ കൊലപാതകത്തിന് ശേഷം മാതാപിതാക്കൾ മക്കൾ ഉയിർത്തെഴുന്നേൽക്കില്ലെന്ന് അവർ തിരിച്ചറിഞ്ഞു.
അന്വേഷണം എന്ത് കണ്ടെത്തി?
● അലൈക്യയുടെ സോഷ്യൽ മീഡിയ പോസ്റ്റുകൾ എല്ലാം “ഞാൻ ശിവൻ… സഹോദരി പാർവതി…” എന്ന തരം.
● കുടുംബത്തിലെ അന്ധവിശ്വാസത്തിന്റെ മുഖ്യ ഉറവിടം അലൈക്യയാണെന്ന് പിതാവ് മൊഴി നൽകി.
● ഇരുവരും കൊല്ലപ്പെട്ട ശേഷം മാതാപിതാക്കൾ കാവലിരുന്നതും, പത്മജയുടെ “ദൈവവൽക്കരണം” continuing ആയതും പോലീസ് സാക്ഷ്യപ്പെടുത്തി.
കോടതി ഇരുവരെയും ജയിൽ അല്ല മാനസിക ചികിത്സ വേണ്ടവരെന്ന് പറയുകയും ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്‌തു
ഉയർന്ന വിദ്യാഭ്യാസം വിവേകബോധം.
അന്ധവിശ്വാസം ഒരു കുടുംബത്തെ പൂർണ്ണമായി കീറിത്തിന്ന ഏറ്റവും ക്ലിനിക്കൽ ഉദാഹരണം ഇതാണ്.
















