ഡിസംബറിൽ ഇടപാടുകൾക്കായി ബാങ്കിലേക്ക് പോകാൻ പ്ലാൻ ഉള്ളവരാണെങ്കിൽ ശ്രദ്ധിച്ചോളൂ, എല്ലാ ദിവസവും ബാങ്ക് ഉണ്ടായിരിക്കില്ല. ഡിസംബർ മാസത്തിൽ രാജ്യത്ത് മൊത്തം 17 ദിവസമാണ് ബാങ്കുകൾ പ്രവർത്തനരഹിതമാവുക. പ്രാദേശിക, ദേശീയ അവധികൾ അടക്കമാണ് ഈ കണക്ക്.
അവധിയും അവധി ബാധകമാകുന്ന സംസ്ഥാനങ്ങളും ഏതൊക്കെയാണെന്ന് നോക്കാം:
ഡിസംബർ 1 (തിങ്കളാഴ്ച)- State Inauguration Day and Indigenous Faith Day- അരുണാചൽ പ്രദേശിലും നാഗാലാൻഡിലും അവധി
ഡിസംബർ 3 (ബുധനാഴ്ച) St. Francis Xavier feast- ഗോവയിൽ അവധി
ഡിസംബർ 7 (ഞായറാഴ്ച)
ഡിസംബർ 12 (വെള്ളിയാഴ്ച)- Pa-Togan Nengminza Sangma Death Anniversary- മേഘാലയയിൽ അവധി
ഡിസംബർ 13 (ശനിയാഴ്ച) രണ്ടാം ശനിയാഴ്ച
ഡിസംബർ 14 (ഞായറാഴ്ച)
ഡിസംബർ 18 (വ്യാഴാഴ്ച) U SoSo Tham- മേഘാലയയിൽ അവധി
ഡിസംബർ 19 (വെള്ളിയാഴ്ച) ഗോവ ലിബറേഷൻ ഡേ- ഗോവയിൽ അവധി
ഡിസംബർ 20 (ശനിയാഴ്ച) Losoong / Namsoong- സിക്കിമിൽ അവധി
ഡിസംബർ 21 (ഞായറാഴ്ച)
ഡിസംബർ 22 (തിങ്കളാഴ്ച) Losoong / Namsoong- സിക്കിമിൽ അവധി
ഡിസംബർ 24 (ബുധനാഴ്ച) Christmas Eve- മിസോറാം, നാഗാലാൻഡ്, മേഘാലയ എന്നിവിടങ്ങളിൽ അവധി
ഡിസംബർ 25 (വ്യാഴാഴ്ച) ക്രിസ്തുമസ്- രാജ്യമൊട്ടാകെ അവധി
ഡിസംബർ 26 (വെള്ളിയാഴ്ച) ക്രിസ്തുമസ്- മിസോറാം, നാഗാലാൻഡ്, മേഘാലയ എന്നിവിടങ്ങളിൽ അവധി
ഡിസംബർ 27 (രണ്ടാം) ശനിയാഴ്ച
ഡിസംബർ 28 (ഞായറാഴ്ച)
ഡിസംബർ 30 (ചൊവ്വാഴ്ച)- U Kiang Nangbah death anniversary- മേഘാലയയിൽ അവധി
















