ദുബൈ: മൂന്ന് ദിവസത്തെ സന്ദർശനത്തിനായി മുഖ്യമന്ത്രി പിണറായി വിജയൻ ദുബൈയിൽ എത്തി. ഈയിടെ നടത്തിവരുന്ന ഗൾഫ് സന്ദർശനത്തിന്റെ ഭാഗമായാണ് ദുബൈയിലുമെത്തിയത്.
നാളെ വൈകുന്നേരം ദുബൈ ഖിസൈസിലെ അമിറ്റി സ്‌കൂളിൽ നടക്കുന്ന ‘ഓർമ കേരളോത്സവത്തിൽ’ സംസാരിക്കും. മൂന്ന് ദിവസത്തെ സന്ദർശനത്തിൽ ഇന്ത്യൻ കോൺസൽ ജനറൽ, ബിസിനസ് പ്രമുഖർ, ദുബൈയിലെ ഭരണകർത്താക്കൾ തുടങ്ങിയവരുമായി കൂടിക്കാഴ്ചകൾ നടത്തും.
















