ലൈംഗികാതിക്രമപരാതി നേരിടുന്ന രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ നൽകിയ മുൻകൂർ ജാമ്യഹർജി പ്രിൻസിപ്പൽ ജില്ലാസെഷൻസ് കോടതി ബുധനാഴ്ച പരിഗണിക്കും. ഇതിനിടെ രാഹുലിന്‍റെ ചിത്രം പതിപ്പിച്ച പോസ്റ്ററുമായി എസ്എഫ്ഐ പ്രചാരണം തുടങ്ങി. കോഴിക്കൂട്ടിലടക്കം കോഴിക്കൊപ്പം രാഹുലിന്‍റെ ചിത്രം കൊണ്ട് വച്ചാണ് എസ്എഫ്ഐ പ്രചാരണം.
‘പീഡന വീരൻ രാഹുൽ മാങ്കൂട്ടത്തിലിനെ എത്രയും പെട്ടെന്ന് പൊലീസ് അറസ്റ്റ് ചെയ്യുക’ എന്ന് ആവശ്യപ്പെട്ടുകൊണ്ട് എസ്എഫ്ഐ എടക്കാട് ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ എടക്കാട് ടൗണിൽ ലുക്ക് ഔട്ട് നോട്ടീസ് നൽകിയായിരുന്നു പ്രതിഷേധം. മകനെ മടങ്ങി വരൂ, എന്ന തലക്കെട്ടോടെയും കുറുപ്പ് സിനിമയിലെ രംഗങ്ങളിലും ട്രോള്‍ പൂരമാണ്.
















