ആരാധകർ ഏറെയുള്ള നടിയാണ് ഹണിറോസ്. താരത്തിന്റെ ഉദ്‌ഘാടനങ്ങളും ഫോട്ടോഷൂട്ടുകളുമൊക്കെ സോഷ്യൽ മീഡിയയിൽ വൈറൽ ആണ്. ഇപ്പോഴിതാ തനിക്ക് നേരെ ബോഡി ഷെയിമിങ്ങ് തുടരുന്നുവെന്ന് സിനിമാ താരം ഹണിറോസ്. എന്നും കേൾക്കുന്നതുകൊണ്ട് പഴയ വികാരത്തിൽ എടുക്കുന്നില്ലെന്നും ബോഡി ഷെയിമിങ്ങ് ഉണ്ടാക്കുന്ന ടാഗ് ലൈനും ചെല്ലപേരുകളും പലരുടെയും ജീവിതത്തെ ബാധിക്കുന്നുണ്ടെന്നും നടി പറഞ്ഞു. കൂടാതെ വിവാഹം എന്നത് തന്നെ ആശങ്കപ്പെടുത്തുന്നതും ഭയപ്പെടുത്തുന്നതുമായ കാര്യമാണെന്ന് നടി പറഞ്ഞു. ‘റേച്ചൽ’ എന്ന ചിത്രത്തിന്റെ റിലീസിനോട് അനുബന്ധിച്ച് മനോരമ ന്യൂസിന് നൽകിയ അഭിമുഖത്തിലാണ് ഹണിറോസിന്റെ പ്രതികരണം.
ഉദ്ഘാടനങ്ങൾ നടത്താൻ തന്നെ ക്ഷണിക്കുന്നത് അനുഗ്രഹമായി കാണുന്നുവെന്നും അതിന്റെ പേരിൽ നല്ലതിനൊപ്പം ചീത്തയും കേൾക്കേണ്ടിവരുന്നുണ്ടെങ്കിലും കാര്യമാക്കുന്നില്ലെന്നും ഹണിറോസ് പറഞ്ഞു. കല്യാണം കഴിക്കുകയെന്നത് പേടിപ്പെടുത്തുന്നുവെന്ന് നടി ഹണിറോസ്. സിനിമ വിട്ടിട്ട് ജീവിതത്തിൽ മറ്റൊന്നുമില്ലെന്നത് തന്റെ തീരുമാനമാണ്. കല്യാണം കഴിക്കുന്നത് സന്തോഷമുള്ള കാര്യമായി കരുതുന്നില്ലെന്നും ഹണിറോസ് പറഞ്ഞു.
















