തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന് ഇടയ്ക്ക് ഇടയ്ക്ക് ഇഡിയുടെ നോട്ടീസ് ലഭിക്കാറുണ്ടെന്ന് കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്‍. അത് തെരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ ബിജെപിക്ക് അനുകൂലമായ സ്റ്റാന്‍ഡ് എടുപ്പിക്കാന്‍ വേണ്ടിയാണെന്നും ആര് പൊക്കിയാലും കേരളത്തിലെ ബിജെപി പൊങ്ങില്ലെന്നും കെ മുരളീധരന്‍ തിരുവനന്തപുരത്ത് മാധ്യമങ്ങളോട് പറഞ്ഞു.
‘ഇന്ത്യാസഖ്യത്തിലെ മുഖ്യമന്ത്രിമാര്‍ക്കുള്ള ഇഡിയുടെ ഭീഷണി കേരളത്തില്‍ ഏതായാലും ഇല്ല. മുഖ്യമന്ത്രിക്ക് ഇടയ്ക്ക് ഇഡി ഒരു നോട്ടീസ് അയക്കും. ഇടയ്ക്ക് ഒന്ന്‌പേടിപ്പിക്കും. അത് അങ്ങനെ തന്നെ കെട്ടുപോകും. ഇതൊക്കെ മറച്ചുവയ്ക്കാനാണ് പലരും മാങ്കൂട്ടത്തിലുമായി ഇറങ്ങിയിരിക്കുന്നത്’- മുരളീധരന്‍ പറഞ്ഞു.
















