ഓസ്‌ട്രേലിയയിലെ ബ്യൂട്ടി ഇന്‍ഫ്‌ളുവന്‍സറായ യുവതിയെ ആൺ സുഹൃത്തു കഴുത്തുഞെരിച്ചു കൊന്നു സ്യൂട്ട് കേസിലാക്കി അയൽരാജ്യത്തെ വനത്തില്‍ ഉപേക്ഷിച്ചു. മേക്കപ്പ്-ഫാഷന്‍ കണ്ടന്റ് ക്രിയേറ്ററായ സ്റ്റെഫാനി പൈപ്പര്‍ (31) ആണ് കൊല്ലപ്പെട്ടത്. ഓസ്ട്രിയയുടെ സമീപരാജ്യമായ സ്ലൊവാനിയയിലെ വനത്തില്‍നിന്നാണ് ഇവരുടെ മൃതദേഹം പോലീസ് കണ്ടെടുത്തത്.
നവംബർ 23 നാണ് സ്‌റ്റെഫാനിയെ കാണാതായത്. പാർട്ടിയിൽ പങ്കെടുത്തു തിരിച്ചു വീട്ടിൽ എത്തിയിരുന്നു സ്‌റ്റെഫാനി. താൻ സുരക്ഷിതമായി വീട്ടിൽ എത്തിയെന്ന് പറഞ്ഞു സുഹൃത്തിന് മെസ്സേജും അയച്ചിരുന്നു. എന്നാൽ കുറച്ചു സമയം കഴിഞ്ഞു തന്റെ വീട്ടിൽ മറ്റാരോ ഉണ്ടെന്ന് സംശയം കൂട്ടുകാരിയോട് സ്റ്റെഫാനി പറഞ്ഞിരുന്നു. തൊട്ടു പിന്നാലെയാണ് സ്റ്റെഫാനിയെ കാണാതാകുന്നത്.
സ്റ്റെഫാനിയുടെ വീട്ടില്‍നിന്ന് വാക്കുതര്‍ക്കത്തിന്റെ ബഹളം കേട്ടതായും അവരുടെ ആണ്‍സുഹൃത്തിനെ വീട്ടിൽ കണ്ടതായും അയല്‍വാസികള്‍ മൊഴിനല്‍കിയിരുന്നു. ഓസ്ട്രിയ-സ്ലൊവാനിയ അതിര്‍ത്തിയിലെ ഒരു കാസിനോയ്ക്കരികില്‍നിന്ന് സ്ലൊവാനിയന്‍ പോലീസാണ് സ്‌റ്റെഫാനിയുടെ ആണ്‍സുഹൃത്തിനെ അറസ്റ്റ് ചെയ്തത്. സ്ലൊവാനിയന്‍ പോലീസ് ഇയാളെ ഓസ്ട്രിയന്‍ പൊലീസിന് കൈമാറി.
ചോദ്യം ചെയ്യലില്‍ സ്‌റ്റെഫാനിയെ കൊലപ്പെടുത്തിയ കാര്യം ഇയാള്‍ പോലീസിനോടു സമ്മതിക്കുകയും മൃതദേഹം ഉപേക്ഷിച്ച സ്ഥലം കാണിച്ചുകൊടുക്കുകയും ചെയ്തു. സംഭവവുമായി ബന്ധപ്പെട്ട് സ്റ്റെഫാനിയുടെ ആണ്‍സുഹൃത്തിന്റെ രണ്ട് പുരുഷബന്ധുക്കളെ കൂടി അറസ്റ്റ് ചെയ്തതായി ഓസ്ട്രിയന്‍ പോലീസ് അറിയിച്ചു.
















