കോയമ്പത്തൂരിൽ ഭാര്യയെ വെട്ടിക്കൊന്ന ശേഷം മൃതദേഹത്തിനൊപ്പം സെൽഫി എടുത്തു ഭർത്താവ്. തിരുനെല്‍വേലി സ്വദേശിയായ എസ്. ബാലമുരുഗന്‍ (32) ആണ് ഭാര്യ ശ്രീപ്രിയ (30) നെ കോയമ്പത്തൂരിലെ വനിതാ ഹോസ്റ്റലിലെത്തി കൊലപ്പെടുത്തിയത്. കൊലപാതകത്തിന് ശേഷം മൃതദേഹത്തിനൊപ്പം ഫോട്ടോ എടുത്തു ‘വഞ്ചനയ്ക്കുള്ള പ്രതിഫലം മരണം’ എന്ന കുറിപ്പോടെ പ്രതി ചിത്രം വാട്‌സാപ്പ് സ്റ്റാറ്റസാക്കി.
ഞായറാഴ്ച രാവിലെ കോയമ്പത്തൂര്‍ ഗാന്ധിപുരത്തിന് സമീപം രാജാ നായിഡു സ്ട്രീറ്റിലെ വര്‍ക്കിങ് വിമന്‍സ് ഹോസ്റ്റലിലാണ് കൊലപാതകം നടന്നത്. ബാലമുരുഗനും ഭാര്യ ശ്രീപ്രിയയും തിരുനൽവേലി സ്വദേശികളാണ്. നാലുമാസം മുമ്പ് ഇരുവരും വഴക്കാവുകയും ശ്രീപ്രിയ ഭര്‍ത്താവിനെയും രണ്ട് കുട്ടികളെയും വിട്ട് കോയമ്പത്തൂരിലേക്ക് എത്തുകയും ആയിരുന്നു. നഗരത്തിലെ ഒരു വ്യാപാര സ്ഥാപനത്തില്‍ ആണ് യുവതി ജോലി ചെയ്തിരുന്നത്.
കൊലപാതകത്തിന് കാരണം ശ്രീപ്രിയക്ക് ബലമുരുഗന്റെ ബന്ധുവായ രാജ എന്നയാളുമായുള്ള ബന്ധം കരണമാണെന്ന് പോലീസ് അറിയിച്ചു. രാജക്കും ഭാര്യയും രണ്ടു കുട്ടികളും ഉണ്ട്. ശിവപ്രിയയും രാജയും തമ്മിൽ അടുപ്പത്തിലാണെന്ന് ബലമുരുഗൻ അറിഞ്ഞിരുന്നു. ഇതുമൂലം ശനിയാഴ്ച ശിവപ്രിയയെ കാണാൻ ബലമുരുഗൻ കോയമ്പത്തൂരിൽ എത്തുകയും അവനുമായുള്ള ബന്ധം ഉപേക്ഷിച്ചു തനിക്കും മക്കൾക്കും ഒപ്പം വരണമെന്നും ആവശ്യപ്പെട്ടു.
എന്നാൽ ശ്രീപ്രിയ ഭർത്താവിനൊപ്പം പോകാൻ വിസമ്മതിച്ചു. കൂടാതെ ശ്രീപ്രിയയെ ബലമുരുഗൻ കാണാനെത്തിയവിവരം രാജ അറിയുകയും, ശ്രീപ്രിയയും താനുമായുള്ള സ്വകാര്യ ദൃശ്യങ്ങൾ ബലമുരുഗന് അയച്ചു നൽകുകയും ചെയ്തു. ഇതിൽ രോക്ഷാകുലനായ ബലമുരുഗൻ പിറ്റേ ദിവസം അതായത് ഞായറാഴ്ച രാവിലെ ശ്രീപ്രിയയെ കാണാനായി ഹോസ്റ്റലിലെത്തി. തുടര്‍ന്ന് ചിത്രത്തെക്കുറിച്ച് ചോദ്യംചെയ്യുകയും ചോദ്യം ചെയ്യൽ മൂർച്ഛിച്ചു വാക്കുതർക്കത്തിലാവുകയും ചെയ്തു. ഇതിനിടെയാണ് ബാഗില്‍ കരുതിയിരുന്ന അരിവാള്‍ ഉപയോഗിച്ച് ബാലമുരുഗന്‍ ശിവപ്രിയയെ വെട്ടുന്നത്.
മാരകമായ മുറിവേറ്റ ശിവപ്രിയ അപ്പോൾ തന്നെ മരണപെട്ടു. ചോരയില്‍കുളിച്ചുകിടന്ന മൃതദേഹത്തിനരികെനിന്ന് ബാലമുരുഗന്‍ സെല്‍ഫിയെടുക്കുകയും ഇത് വാട്‌സാപ്പ് സ്റ്റാറ്റസായി പോസ്റ്റ് ചെയ്യുകയുംചെയ്തു. വിവരമറിഞ്ഞ് പോലീസ് സ്ഥലത്തെത്തിയപ്പോഴും പ്രതി ഭാര്യയുടെ മൃതദേഹത്തിനരികെ ഇരിക്കുകയായിരുന്നു. ഇയാള്‍ മദ്യലഹരിയിലായിരുന്നുവെന്നും പോലീസ് പറഞ്ഞു. പ്രതിയെ കസ്റ്റഡിയിലെടുത്തു.
















