പീഡനത്തിന് പ്രായമൊന്നും ഒരു പരിധിയേ അല്ല. അമ്മയുടെ പ്രായമുള്ള സ്ത്രീകളെ വരെ മൃഗീയമായി പീഡിപ്പിക്കുന്ന കോളജ് പയ്യന്‍മാരുടെ കേസുകള്‍ വരെ പോലീസ് രജിസ്റ്റര്‍ ചെയ്യുന്നുണ്ട്. അത്തരം കേസുകളില്‍ കോടതികള്‍ ശക്തമായ ശിക്ഷകള്‍ പ്രതികള്‍ക്ക് വിധിച്ചിട്ടുമുണ്ട്. എന്നിട്ടും, സമൂഹത്തില്‍ ഇത്തരം പീഡനങ്ങള്‍ വര്‍ദ്ധിച്ചു വരികയണ് ചെയ്യുന്നത്. ഇക്കഴിഞ്ഞ മാസം പത്തനംതിട്ടയില്‍ നടന്നതും ഇത്തരമൊരു പീഡനമാണ്. കിടപ്പുരോഗിയായ 70-വയസ്സുകാരിയായ അമ്മയെ പരിചരിക്കാന്‍ എത്തിയതായിരുന്നു ഹോംനഴ്‌സായ മധ്യ വവയസ്‌ക്ക. ഒരു ദളിത് വിഭാഗത്തില്‍പ്പെട്ട അവര്‍ക്ക് 58 വയസ്സുമുണ്ട്. സ്ഥിരമുണ്ടായിരുന്ന നഴ്സ് അവധിയില്‍ പോയപ്പോള്‍ വെറും രണ്ട് ദിവസത്തെ താത്കാലിക ഡ്യൂട്ടിക്കാണ് അവര്‍ അവിടെ എത്തിയത്. എന്നാല്‍ അവിടെ അവരെ കാത്തിരുന്നത് കൊടും ക്രൂരതയായിരുന്നു.
സംഭവം ഇങ്ങനെ:
എറണാകുളത്ത് താമസിക്കുന്ന രോഗിയുടെ മകന്‍ റെനി ജോയ് നവംബര്‍ 16-ന് രാത്രിയിലാണ് അടൂരിലെ വീട്ടിലെത്തുന്നത്. മദ്യലഹരിയിലായിരുന്ന ഇയാള്‍ നഴ്സിനെ ശാരീരികമായി ആക്രമിക്കാന്‍ ശ്രമിച്ചു. ആദ്യമൊക്കെ സ്വയരക്ഷയ്ക്കായി എതിര്‍ത്തെങ്കിലും, ആക്രമണം രൂക്ഷമായതോടെ ഭയന്നുവിറച്ച ആ സ്ത്രീ ഓടിക്കയറിയത് കിടപ്പിലായ അമ്മയുടെ മുറിയിലേക്കാണ്. എന്നാല്‍, അവിടെയും അവര്‍ക്ക് രക്ഷയുണ്ടായില്ല. പ്രതിക്ക് കൂടുതല്‍ സ ൗകര്യം അവിടെയായിരുന്നു. സ്വന്തം അമ്മയുടെ മുന്നില്‍ വെച്ചെങ്കിലും അയാള്‍ പിന്മാറുമെന്ന് അവര്‍ കരുതി. എന്നാല്‍ ആ വയോധികയായ അമ്മയുടെ കണ്‍മുന്നില്‍ വെച്ചുതന്നെ അയാള്‍ അവരെ പീഡിപ്പിക്കാന്‍ ശ്രമിച്ചു. വസ്ത്രങ്ങള്‍ അഴിച്ചെടുക്കാന്‍ ശ്രമിച്ചപ്പോള്‍ ഉപദ്രവിക്കരുതേയെന്ന് അവര്‍ പ്രതിയുടെ കാലില്‍വീണ് അപേക്ഷിച്ചു.
അതൊന്നും ചെവിക്കൊള്ളാതെ നഴ്‌സിനെ വലിച്ചിഴച്ച് മറ്റൊരു മുറിയിലേക്ക് കൊണ്ടുപോയി. നിശ്ചലയായി കിടക്കുന്ന ആ അമ്മ മാത്രമാണ് ഇതിനെല്ലാം സാക്ഷി. മറ്റൊരു മുറിയില്‍ എത്തിച്ച അവരെ മര്‍ദ്ദിക്കുകയും മിണ്ടിയാല്‍ കൊന്നു കളയുമെന്നും ഭീഷണിപ്പെടുത്തിയാണ് ക്രൂരമായി പീഡിപ്പിച്ചത്. ലഹരി ഇറങ്ങിയപ്പോള്‍ പ്രതി എറണാകുളത്തേക്ക് മുങ്ങി. എന്നാല്‍ പീഡനത്തിനിരയായ ആ സ്ത്രീക്ക് ആ വീട്ടില്‍ നിന്നും ഇറങ്ങിപ്പോകാന്‍ പോലും കഴിഞ്ഞില്ല. മാനം നഷ്‌പ്പെട്ട അവര്‍ക്ക് എന്തു ചെയ്യണമെന്നറിയാത്ത സ്ഥിതിയായി. ജീവിതത്തില്‍ ഇതുവരെ ഉണ്ടാകാത്ത ഒരു ഷോക്കില്‍ പുറംലോകത്തേക്ക് ഇറങ്ങാന്‍ പോലും കഴിഞ്ഞില്ല.
ഒപ്പം എഴുന്നേല്‍ക്കാന്‍ പോലും കഴിയാത്ത രോഗിയായ അമ്മയെ തനിച്ചാക്കി പോകാന്‍ മനസ്സ് അനുവദിക്കാത്തതു കൊണ്ടും, ഭയം കൊണ്ടും രണ്ട് ദിവസം കൂടി അവര്‍ ആ വീട്ടില്‍ തന്നെ കഴിച്ചുകൂട്ടി. പിന്നീട് പുറത്തെത്തിയ ശേഷമാണ് ഇവര്‍ പോലീസില്‍ പരാതി നല്‍കുന്നത്. പരാതിയുടെ അടിസ്ഥാനത്തില്‍ എറണാകുളത്ത് നിന്നും പ്രതിയെ അടൂര്‍ പോലീസ് പിടികൂടി. പട്ടികജാതി പീഡന നിരോധന നിയമമടക്കമുള്ള വകുപ്പുകള്‍ ചുമത്തിയാണ് കേസ് എടുത്തിരിക്കുന്നത്. ഈ സംഭവം പുറത്തറിയുന്നത്, ഇന്നലെയാണ്. നവംബര്‍ 16ന് നടന്ന സംഭവം ലോകമറിയുന്നത്, 14 ദിവസത്തിനു ശേഷം. അപ്പോഴും കേരളത്തില്‍ ചര്‍ച്ച നടക്കുന്നത്, ഒരു സ്ത്രീയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ ശേഷം ഗര്‍ഭച്ഛിഗ്രം നടത്തിയ കേസാണ്.
ദളിത് സ്ത്രീയുടെ മാനത്തിനു വിലകല്‍പ്പിക്കാത്ത പ്രതിക്കു കിട്ടാന്‍ പോകുന്ന ശിക്ഷ എന്താണെന്ന് എല്ലാവര്‍ക്കുമറിയാം. എന്നാല്‍, ഇത്തരം സംഭവങ്ങള്‍ കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിശബ്ദം നടക്കുന്നുണ്ട് എന്നതിന് പ്രത്യക്ഷ ഉദാഹരണം കൂടിയാണീ സംഭവം.
CONTENT HIGH LIGHTS; Dragging her and brutally raping her in another room: The salary received by the home nurse who came to take care of a bedridden patient; She was a Dalit woman
















