തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊളള കേസില്‍ മുന്‍ മന്ത്രി കടകംപളളി സുരേന്ദ്രന്‍ നല്‍കിയ മാനനഷ്ടക്കേസില്‍ തടസഹര്‍ജി സമര്‍പ്പിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍.
തിരുവനന്തപുരം അഡീഷണല്‍ സബ് കോടതിയിലാണ് തടസഹര്‍ജി ഫയല്‍ ചെയ്തത്. താന്‍ ആരോപണത്തില്‍ ഉറച്ചുനില്‍ക്കുന്നുവെന്ന് വി ഡി സതീശന്‍ പറഞ്ഞു.
സ്വര്‍ണപ്പാളിക്കേസിലെ പ്രതിയായ ഉണ്ണിക്കൃഷ്ണന്‍ പോറ്റിയുമായി കടകംപളളിക്ക് അടുത്ത ബന്ധമാണുളളതെന്നും ഏത് കോടീശ്വരനാണ് സ്വര്‍ണപ്പാളികള്‍ വിറ്റതെന്ന് കടകംപളളിക്ക് അറിയാമെന്നുമായിരുന്നു വി ഡി സതീശന്‍ പറഞ്ഞത്. ഇതിനെതിരെയാണ് കടകംപളളി സുരേന്ദ്രന്‍ മാനനഷ്ടക്കേസ് കൊടുത്തത്.
















