രാഹുൽ മാങ്കൂട്ടത്തിൽ പ്രതിയായ ലൈംഗികാതിക്രമ കേസിലെ പരാതിക്കാരിയെ സമൂഹമാധ്യമത്തിലൂടെ അധിക്ഷേപിച്ചെന്ന കേസില്‍ അറസ്റ്റിലായ രാഹുല്‍ ഈശ്വർ ജയിലിൽ നിരാഹാര സമരത്തിൽ. തിങ്കളാഴ്ച രാത്രി മുതൽ ഭക്ഷണം ഒഴിവാക്കി വെള്ളം മാത്രമാണ് കുടിച്ചതെന്ന് പൂജപ്പുര ജയിൽ അധികൃതർ അറിയിച്ചു.
തിരുവനന്തപുരം അഡീഷണൽ ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി രാഹുലിനെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തിരുന്നു. റിമാന്‍ഡ് ഉത്തരവ് വന്നപ്പോള്‍ തന്നെ ഇത് കള്ളക്കേസാണെന്നും ജയിലില്‍ നിരാഹാരമിരിക്കും എന്നും രാഹുല്‍ ഈശ്വര്‍ മാധ്യമങ്ങളോടായി പരാജ്‌ഞിരുന്നു. രാഹുൽ ഈശ്വറിന്റെ നിരാഹാരം നീതിക്കായുള്ള സമരമാണ് എന്നും തുടർ നിയമ നടപടികൾ ആലോചിച്ച് തീരുമാനിക്കുമെന്നും രാഹുലിന്റെ ഭാര്യ ദീപാ രാഹുൽ മാധ്യമങ്ങളോട് പറഞ്ഞു.
പരാതിക്കാരിയെ തിരിച്ചറിയുന്നതരത്തില്‍ വിവരങ്ങള്‍ പങ്കുവെച്ചെന്ന് ചൂണ്ടിക്കാട്ടി ശനിയാഴ്ചയാണ് രാഹുല്‍ ഈശ്വറിനെ സൈബർ പൊലീസ് അറസ്റ്റ് ചെയ്തത്. പരാതിക്കാരിയുടെ വിവരങ്ങൾ പങ്കുവെച്ചെന്ന് വധിച്ചായിരുന്നു പ്രോസിക്യൂഷന്‍ വാദിച്ചത്. രാഹുൽ ഈശ്വർ രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ചുകൊണ്ട് സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ച വിഡിയോകള്‍ പരിശോധിച്ചശേഷമാണ് കോടതി റിമാന്‍ഡിന് ഉത്തരവിട്ടത്.
















