തിരുവനന്തപുരം: ബലാത്സംഗക്കേസിൽ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയുടെമുൻകൂർ ജാമ്യാപേക്ഷ ഇന്ന് കോടതി പരിഗണിക്കും.
തിരുവനന്തപുരം ജില്ലാ സെഷൻസ് കോടതിയാണ് ജാമ്യാപേക്ഷ പരിഗണിക്കുന്നത്. സംസ്ഥാനത്തിനകത്തും പുറത്തും പൊലീസ് തിരച്ചിൽ തുടരുന്നതിനിടെയാണ് രാഹുലിന്റെ മുൻകൂർ ജാമ്യാപേക്ഷ കോടതിയുടെ മുന്നിലേക്കെത്തുന്നത്. ‘
അടച്ചിട്ടമുറിയിൽ വാദം വേണമെന്നാണ് രാഹുൽ മാങ്കൂട്ടത്തിൽ ഹർജിയിൽ ആവശ്യപ്പെട്ടിട്ടുള്ളത്. ഇത് അനുവദിക്കണോ എന്നതിലാകും ആദ്യവാദം നടക്കുക. തനിക്കെതിരായ പരാതിയിലെ ആരോപണങ്ങൾ കെട്ടിച്ചമച്ചതാണെന്നാണ് രാഹുൽ മാങ്കൂട്ടത്തിലിന്‍റെ വാദം. പീഡനാരോപണവും ഗർഭഛിദ്രം നടത്തിയെന്ന പരാതിയും മുൻകൂർ ജാമ്യാപേക്ഷയിൽ രാഹുൽ മാങ്കൂട്ടത്തിൽ നിരസിച്ചിട്ടുണ്ട്.
















