പാലക്കാട്: രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ ആരോപണങ്ങളില്‍ പ്രതിരോധത്തിലായ കോണ്‍ഗ്രസ് നടത്തുന്ന ‘അമ്പലക്കള്ളന്മാര്‍ കടക്ക് പുറത്ത്’ സാമൂഹിക മാധ്യമ പ്രചാരണത്തിൽ ഷാഫി പറമ്പിൽ പങ്കെടുക്കാതെ മാറി നിന്നത് ചർച്ചയായി.
പ്രതിപക്ഷ നേതാവ് വിഡി സതീശന്‍, കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫ്, രമേശ് ചെന്നിത്തല അടക്കുമുള്ള മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ പുതിയ കവര്‍ പേജ് ഷെയര്‍ ചെയ്തു. എന്നാൽ സംഭവം ചർച്ചയായതോടെ ഇന്നു രാവിലെയാണ് ഷാഫി പറമ്പിൽ പുതിയ കവര്‍ പേജ് ഷെയര്‍ ചെയ്തത്.
ഇന്നലെ സമൂഹമാധ്യമ പേജുകളിൽ കോൺഗ്രസ് നേതാക്കൾ ‘അമ്പലക്കള്ളന്മാര്‍ കടക്ക് പുറത്ത്’ ക്യാംപെയ്ൻ ചിത്രം ഫെയ്സ്ബുക്ക് പ്രൊഫൈൽ കവറായി ഇട്ടിരുന്നു. എന്നാൽ ഷാഫി പറമ്പിൽ സ്വന്തം ഫോട്ടോയാണ് ഇട്ടിരുന്നത്.
ക്യാംപെയ്ൻ ചിത്രം പങ്കുവെച്ചിരുന്നുമില്ല. രാവിലെ മാധ്യമങ്ങൾ ഇക്കാര്യം വാർത്തയാക്കിയതോടെ, കെപിസിസി വർക്കിങ് പ്രസിഡന്റ് ഷാഫി പറമ്പിൽ ക്യാംപെയ്ൻ പോസ്റ്റർ കവർ ചിത്രമാക്കി തലയൂരുകയായിരുന്നു.
















