സ്വന്തം മകളുടെ പ്രായമുള്ള പെൺകുട്ടിയെ ബലാത്സംഗം ചെയ്തു മരണാസന്നയാക്കിയ ബിനു ക്രിസ്റ്റഫറിനെതിരെ വെളിപ്പെടുത്തലുമായി യുവതി. ഫേസ്ബുക്ക് കുറിപ്പിലായിരുന്നു പ്രതികരണം.
കുറിപ്പ് ഇങ്ങനെ;
കൊല്ലം ജില്ലയിൽ കൊട്ടിയം തഴുതല കുരിശടി മുക്ക് അമ്പാടി വീട്ടിൽ ബിനു ക്രിസ്റ്റഫറിൻറെ ചിത്രമാണിത്. സ്വന്തം മകളുടെ പ്രായമുള്ള പെൺകുട്ടിയെ ബലാത്സംഗം ചെയ്തു. അമിത രക്തസ്രാവം കൊണ്ടും ബോധമില്ലാതായപ്പോഴും കുട്ടിയെ ആശുപത്രിയിൽ എത്തിച്ചു. മുങ്ങിക്കളഞ്ഞു. സ്കാനിങ്ങിൽ ഓവറി ട്വിസ്റ്റ് ചെയ്തു എന്ന് മനസ്സിലായി. അവൾക്ക് ദീർഘ നാളത്തെ ചികിത്സ വേണ്ടിവന്നു.
പ്രതിബിനു സ്വർണക്കടത്തുകാരനും കുഴൽപ്പണം കടത്തുകാരനും പഴയ കൊലക്കേസ് പ്രതികളുടെ ഗ്യാങ് ലീഡറും, മൂന്നു തോക്കുകൾ കയ്യിലുള്ളവനും ആണ്. ആശുപത്രിയിൽ നിന്നും ഡിസ്ചാർജ് ആയ പെൺകുട്ടിയുടെ വീട്ടിലേക്ക് വീണ്ടും ഗുണ്ടകളെ വിട്ടു പെട്രോൾ ഒഴിച്ച് കത്തിക്കും എന്ന് പറഞ്ഞു. കൂടാതെ അവളുടെ സുഹൃത്തുക്കളുടെ വീട്ടിലേക്ക് ഗുണ്ടകളെ അയച്ചു. ഭീഷണിയെ തുടർന്ന് പെൺകുട്ടി ആക്കുളം പാലത്തിൽ നിന്നും താഴെ ചാടി.
സ്വിഗ്ഗി ബോയ്സ് കണ്ടാണ് രക്ഷപ്പെടുത്തിയത്.
തുടർന്ന് തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണർക്ക് പരാതി നൽകി. എത്ര വകുപ്പുകൾ ചേർത്തിട്ടുണ്ട് എന്ന് ഞാൻ ഫോട്ടോ സഹിതം കൊടുത്തിട്ടുണ്ട്. കേസ് നെടുമങ്ങാട് scst കോടതിയിൽ എത്തി.
ഇവനെ അറസ്റ്റ് ചെയ്യുന്നത് നോക്കിയിരിക്കുകയാണ് ഞാൻ. കള്ളക്കടത്ത് നടത്തി നിൻറെ അടുക്കളയിൽ സ്വന്തമായി സാമ്രാജ്യം ഉണ്ടാക്കി അധോലോക രാജാവായി ജീവിക്കാമെന്ന് കരുതുന്നത് തെറ്റല്ല .. പക്ഷേ നിൻറെ അഹന്ത വെളിയിലുള്ള പാവങ്ങളുടെ മേൽ ആണെങ്കിൽ നീ ഇപ്പൊ ഒളിച്ചിരിക്കുന്നത് പോലെ ഒളിച്ചിരിക്കേണ്ടിവരും.
നിൻറെ കുടുംബവും കൂടെയുള്ള ഊളകളും മൊത്തം ക്രിമിനൽസ് ആകുമ്പോൾ നിനക്ക് പിന്തുണ മാത്രമേ അവിടുന്ന് കിട്ടു.
രണ്ടാം ക്ലാസ് വിദ്യാഭ്യാസമുള്ളവന് കോടികളുടെ ആസ്തിയുള്ള 50 പ്രോപ്പർട്ടികൾ. നീ എന്ത് ജോലി ചെയ്തിട്ടാണ് ഈ വസ്തുവത്രെയും വാങ്ങിക്കൂട്ടി യത് എന്ന് അറിഞ്ഞാൽ കൊള്ളാമായിരുന്നു. ഈ വസ്തു വാങ്ങാൻ ആയിട്ട് നീ എത്ര വ്യാജ ഒപ്പിട്ടിട്ടുണ്ട് ?? എത്ര വ്യാജ രേഖകൾ ചമച്ചിട്ടുണ്ട് ?? എത്ര കുടുംബങ്ങളെ ഭീതിപ്പെടുത്തി തോക്കിൻ മുനയിൽ നിർത്തിയിട്ടുണ്ട്??
നിൻറെ ഭാര്യക്കും നിനക്കും പൂർവിക സ്വത്തായി അടുക്കളയിലെ ചാരം മാത്രമേ ഉള്ളൂ എന്നത് നാട്ടുകാർക്ക് അറിയാം. സർക്കാർ രേഖകളിലും അങ്ങനെയായിരുന്നു. അങ്ങനെയുള്ള നീ പോർഷെ കെയ്ൻ, റേഞ്ച് റോവർ, 2 ബെൻസ്, ഓഡി, fortuner, അടക്കം 10 വാഹനങ്ങൾ. വീട് നിറയെ പട്ടിയെ വളർത്തി രണ്ട് ആൾ പൊക്കത്തിൽ മതിലും കെട്ടിയാൽ നാട്ടുകാരെ തല്ലി ചതച്ചിട്ട് വരുന്ന ഗുണ്ടയായ നിൻറെ മകനെയും സുരക്ഷിതൻ ആക്കാം എന്ന് കരുതിയോ.??
പക്ഷേ നിനക്കറിഞ്ഞുകൂടാ നിയമത്തിന്റെ ബലത്തിൽ നിന്നെക്കാളും അറിവുള്ള തെളിഞ്ഞ ഗുണ്ടകൾ ഇവിടെ ഉണ്ട്.
നിൻറെ പിസ്റ്റളോ ആൾ ബലമോ കാശോ സ്വർണ്ണ കട്ടിയോ കണ്ടു പേടിക്കാത്തവരാണ് നിന്നെക്കാളും വലിയ ഗുണ്ടകൾ. ഇവനെ അറസ്റ്റ് ചെയ്ത വാർത്ത എത്രയും പെട്ടെന്ന് പൊതു സമൂഹത്തിനുമുന്നിൽ എത്തിക്കാൻ സാധിക്കും എന്ന് ഞാൻ വിശ്വസിക്കുന്നു.
NB: ഇവൻറെ കള്ളക്കടത്ത് പണം കണ്ടിട്ട് ഇവനുവേണ്ടി രാഷ്ട്രീയപരമായ്യോ സാമൂഹ്യപരമായോ സംഘടനപരമായോ മറ്റേതെങ്കിലും തരത്തിൽ പിന്തുണ നൽകാൻ ഇടപെടലുകൾ നടത്താൻ നോക്കിയാൽ ഒരെണ്ണത്തിനെയും വെറുതെ വിടത്തില്ല എന്ന് ദൃഢപ്രതിജ്ഞ ചെയ്യുന്നു.
















