Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
  • News
    • Kerala
    • India
    • World
  • Districts
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Gulf
    • UAE
    • Saudi Arabia
    • Qatar
    • Kuwait
    • Oman
    • Bahrain
  • Fact Check
  • More…
    • Features
    • Video
    • Web Stories
    • Entertainment
      • Movie News
      • Movie Reviews
      • Music
      • Photos
    • Crime
    • Human Rights
    • Explainers
    • Food
    • Health
    • Business
    • Sports
    • Tech
    • Travel
    • Education
    • Culture
    • Science
    • History
    • Obituaries
    • English News
  • Investigation
No Result
View All Result
Anweshanam
No Result
View All Result
  • Kerala
  • India
  • World
  • Gulf
  • Districts
  • Fact Check
  • Investigation
  • Opinion
  • Explainers
  • Entertainment
  • Sports
  • Crime
  • Business
  • Human Rights
  • Features
  • Health
  • Tech
  • Travel
  • Food
  • Education
  • Agriculture
  • Automobile
  • Lifestyle
  • Law
  • Her Story
  • Money
  • Pravasi
  • Explainers
  • Science
  • Web Stories
Home Crime

ഭർത്താവിനെയും മക്കളെയും ഉപേക്ഷിച്ച് കാമുകനൊപ്പം പോയ അനിതയ്ക്ക് ഒടുവിൽ കൊടുക്കേണ്ടി വന്നത് സ്വന്തം ജീവൻ: 6 മാസം ഗർഭിണിയെ കൊലപ്പെടുത്തിയ കായംകുളത്തെ ക്രൂര സംഭവം

അന്വേഷണം ലേഖകൻ by അന്വേഷണം ലേഖകൻ
Dec 3, 2025, 11:32 am IST
WhatsAppFacebook
Twitter
TelegramEmail
അന്വേഷണം വാർത്തകൾ ലഭിക്കാന്‍ വാട്സാപ്പ് ചാനലില്‍ ചേരൂ.

സ്വന്തം ഭർത്താവിനെയും മക്കളെയും മറന്ന്, ക്ഷണികമായ സുഖവും സന്തോഷവും തേടി അവിഹിത ബന്ധങ്ങളിലേക്ക് പോകുന്നവർക്ക് ഗുണപാഠമാണ് ആലപ്പുഴ ജില്ലയിലെ കായംകുളത്ത് അരങ്ങേറിയ ഈ സംഭവം. സ്വന്തം സന്തോഷത്തിനു വേണ്ടി പിഞ്ചു കുഞ്ഞുങ്ങളെ ഉപേക്ഷിച്ച അനിത (32) എന്ന സ്ത്രീ എത്തിപ്പെട്ടത്, ഒന്നും രണ്ടുമല്ല, 15 കാമുകിമാരുള്ള പ്രബീഷ് (37) എന്ന ദുഷ്ടന്റെ കെണിയിലായിരുന്നു. ഇയാൾക്ക് ശാരീരിക ബന്ധങ്ങൾക്കായി മാത്രം 10 മുതൽ 15 വരെ കാമുകിമാർ ഉണ്ടായിരുന്നു. ഓരോ സ്ത്രീകളെയും സ്വന്തം ആർത്തിക്ക് വേണ്ടി മാത്രം സ്നേഹിച്ച, വികാരരഹിതനായ ഒരു നീചൻ.

​മധുരമായ വാക്കുകളിലും കള്ളസ്നേഹത്തിലും വീഴുന്ന ഓരോ വ്യക്തിയും മനസ്സിലാക്കേണ്ട ഒന്നുണ്ട്: നിങ്ങൾ തേടിപ്പോകുന്ന ഈ സ്നേഹം നിങ്ങൾക്ക് മാത്രം അവകാശപ്പെട്ടതാകില്ല; നിങ്ങളുടെ പങ്കാളിക്ക് മറ്റനേകം മുഖങ്ങൾ ഉണ്ടാകാം. സ്വന്തം ഭർത്താവിനെയോ ഭാര്യയെയോ ചതിച്ച് മറ്റൊരാളോടൊപ്പം പോകുമ്പോൾ, താൽക്കാലികമായ ആ സന്തോഷത്തിന് വലിയ വില നൽകേണ്ടി വരും എന്നതിന്റെ ഭീകരമായ ഓർമ്മപ്പെടുത്തലാണ് ഈ സംഭവം. വിശ്വാസവഞ്ചനയുടെ കയ്പു നിറഞ്ഞ പ്രതിഫലം അവർക്ക് എന്തായാലും ലഭിക്കുമെന്നത് ഈ കേസ് അടിവരയിടുന്നു.

ഭർത്താവിനും മക്കൾക്കും ഒപ്പം സന്തോഷമായി ജീവിച്ചു പോകുകയായിരുന്നു അനിത. അതിനിടയിൽ ആയിരുന്നു കായംകുളത്തെ ഒരു ഫാമിൽ വെച്ച് പ്രബീഷ് എന്ന യുവാവിനെ കണ്ടുമുട്ടുന്നതും സൗഹൃദത്തിലാകുന്നതും. ആദ്യം സൗഹൃദം ആയിരുന്ന ആ ബന്ധം പിന്നീട് പ്രണയത്തിലേക്ക് കടക്കുകയായിരുന്നു. പ്രണയം അസ്ഥിക്ക് പിടിച്ചു ഭർത്താവിനെയും തന്റെ രണ്ടുമക്കളെയും ഉപേക്ഷിച്ചു അനിത പ്രബീഷിനൊപ്പം ഒളിച്ചോടി പോയി. അനിതയും പ്രബീഷും ഏകദേശം രണ്ടു വർഷത്തോളം തങ്ങളുടെ ബന്ധം കൊണ്ടുപോയി.

എന്നാൽ പ്രബീഷിന് അനിത മാത്രമായിരുന്നില്ല പ്രണയിനിയായി, അനിത കൂടാതെ തന്നെ ശാരീരിക ബന്ധങ്ങൾക്കായി മാത്രം 10 മുതൽ 15 വരെ കാമുകിമാർ വരെ അയാൾക്ക് ഉണ്ടായിരുന്നു. കൂടാതെ പ്രബീഷിനെ ഇതിനെല്ലാം സപ്പോർട്ട് ചെയ്യാനായി രജനി എന്ന കാമുകിയും ഉണ്ട്. രജനിയാണ് പ്രബീഷിന്റെ പ്രധാന കാമുകി. എല്ലാത്തിനും കൂട്ടായി പ്രബീഷിനൊപ്പം രജനി ഉണ്ടായിരുന്നു.

അങ്ങനെ അനിതയും പ്രബീഷും രണ്ടുവർഷത്തെ പ്രണയം തുടർന്ന്. എന്നാൽ അതിനിടയിൽ അനിത 6 മാസം ഗർഭിണി ആയി. കുഞ്ഞിനെ കളയാനായി അനിതയെ പ്രബീഷും രജനിയും ഒരുപാട് നിർബന്ധിച്ചു. എന്നാൽ കുഞ്ഞിനെ കളയാൻ അനിത തയ്യാറല്ലായിരുന്നു. തന്നെ വിവാഹം കഴിക്കണം എന്ന അനിത പ്രഭീഷിനോട് പറഞ്ഞു. ഇത് രജനിക്കും പ്രബീഷിനും അനിതയുടെ വൈരാഗ്യം ഉണ്ടാക്കുകയും തങ്ങളുടെ ബന്ധത്തിൽ അനിത പ്രശ്നം ആകുമെന്ന് മനസിലാക്കി അനിതയെ കൊല്ലാനായി ഇവർ രണ്ടും തീരുമാനിക്കുകയുമായിരുന്നു.

​ക്രൂരമായ കൊലപാതകം അരങ്ങേറിയത് 2021 ജൂലൈ 9-ാം തീയതി രാത്രിയിലായിരുന്നു. പാലക്കാട് ആലത്തൂരിലെ ഫാമിൽ ജോലിചെയ്തിരുന്ന അനിതയെ ആലപ്പുഴയിലേക്ക് വിളിച്ചുവരുത്തിയാണ് കൊലപ്പെടുത്തിയത്. പ്രബീഷും രജനിയും ചേർന്ന് അനിതയെ തങ്ങളുടെ വീട്ടിലേക്ക് വിളിച്ചു വരുത്തി. ശേഷം അനിതയെയും കൂട്ടി മൂന്നുപേരും ഒരേ മുറിയിൽ ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടു. ഇതിനിടയിൽ പ്രബീഷ് അനിതയുടെ വായും മൂക്കും പൊത്തിപ്പിടിച്ച് കഴുത്ത് ഞെരിച്ചു കൊലപ്പെടുത്തുകയായിരുന്നു. കൊല്ലാനായി സഹായിച്ചത് രജനിയും. പിന്നീട് പോസ്റ്റുമാർട്ടം റിപ്പോർട്ടിൽ തൈറോയിഡ് ഗ്രന്ഥിക്ക് പൊട്ടലുണ്ടായി ആണ് മരണകാരണമെന്ന് തെളിഞ്ഞു. ഗർഭസ്ഥ ശിശുവിനെ ഉൾപ്പെടെയാണ് പ്രബീഷ് ഇല്ലാതാക്കിയത്.

കൊലപ്പെടുത്തിയ ശേഷം അനിതയെ ഇവർ പള്ളാത്തുരുത്തി പാലത്തിനു സമീപം പുക്കൈതയാറ്റിൽ ഉപേക്ഷിച്ചു. അതിന് ശേഷം ഇരുവരും ഒളിവിൽ പോകുകയായിരുന്നു. പിറ്റേ ദിവസം അതായത് 2021 ജൂലൈ 10 ന് മൃതദേഹം പോലീസ് കണ്ടെടുത്തു. എന്നാൽ യാതൊരു തെളിവും അവശേഷിപ്പിക്കാതെയായിരുന്നു കൃത്യം നടത്തിയിരുന്നത്. അനിതയുടെ ഫോൺ പരിശോധിച്ചപ്പോൾ നിരവധി തവണ പ്രബീഷിനെ വിളിച്ചിരിക്കുന്നതായി തെളിഞ്ഞു . ഇത് സംശയം പ്രബീഷിലേക്ക് കൊണ്ടുപോയി. എന്നാൽ പ്രബീഷിന്റെ ഫോൺ സ്വിച്ച് ഓഫ് ആയതിനാൽ പ്രബീഷ് എവിടെ എന്ന് കണ്ടുപിടിക്കാനായില്ല.

ReadAlso:

യുവതിക്ക് നേരെ ആസിഡ് ആക്രമണം നടത്തി മുങ്ങി; 7 വർഷത്തിന് ശേഷം പ്രതിയെ പൊക്കി പോലീസ്

യുവതിയെ കൊലപ്പെടുത്തി ശരീരഭാഗങ്ങൾ കനാലിൽ തള്ളി; ഇറച്ചിക്കട ഉടമ അറസ്റ്റിൽ

വിലകൂടിയ ഫോണും സ്വർണമാലയും വാങ്ങാൻ ഒരു മാസം പ്രായമുള്ള കുഞ്ഞിനെ വിറ്റു; മാതാപിതാക്കൾ ഉൾപ്പെടെ 7 പേർ അറസ്റ്റിൽ

ആംസ്റ്റർ വിസ തട്ടിപ്പ്: പാർവതിയുടെ ഭർത്താവിനും കൂട്ടാളികൾക്കുമായി അന്വേഷണം ഊർജിതം; ലുക്ക്ഔട്ട് നോട്ടീസ് ഉടൻ

കോതമംഗലത്ത് ഭർത്താവ് ഭാര്യയെ കുത്തിക്കൊന്നു

കൊലപാതകത്തിന് ശേഷം രക്ഷപ്പെടാൻ ശ്രമിച്ച പ്രതികളെ കുടുക്കിയത് പ്രബീഷിന്റെ ഒരു ‘മണ്ടത്തരമായിരുന്നു’. കേസിൽ വഴിത്തിരിവായത് ജൂലൈ 12 ഫോൺ ഓൺ ആക്കി ഫുഡ് ഓൺലൈനിൽ ഓർഡർ ചെയ്തതായിരുന്നു. അങ്ങനെയായിരുന്നു ഒന്നാം പ്രതിയായ പ്രബീഷിലേക്ക് പോലീസ് എത്തുന്നത്. ​പ്രതിയെ നേരിട്ട് പിടികൂടാൻ ശ്രമിച്ചാൽ പുഴയിൽ ചാടി രക്ഷപ്പെടുമെന്ന് മനസ്സിലാക്കിയ പോലീസ്, ഒരു നാടകീയമായ നീക്കത്തിലൂടെയാണ് പ്രതികളെ കസ്റ്റഡിയിലെടുത്തത്. വ്യാജ ഫുഡ് ഇൻസ്പെക്ടർമാരുടെ വേഷത്തിൽ വീട്ടിലെത്തിയ പോലീസ് സംഘം, ഭക്ഷണം കഴിച്ച് ആളുകൾക്ക് അസുഖമായെന്ന് പറഞ്ഞ് ഭയപ്പെടുത്തിയാണ് പ്രബീഷിനെയും രജനിയെയും വലയിലാക്കുന്നത്.

2025 നവംബറിൽ ഇവർക്ക് കോടതി ശിക്ഷ വിധിച്ചു .ഇന്ത്യൻ ശിക്ഷാനിയമം 302ാം വകുപ്പു പ്രകാരം കൊലക്കുറ്റം ചുമത്തിയാണ് പ്രബീഷിനും രജനിക്കും വധശിക്ഷ വിധിച്ചത്. ഒപ്പം ഒരു ലക്ഷം രൂപ പിഴയും വിധിച്ചു. 201ാം വകുപ്പു പ്രകാരം തെളിവു നശിപ്പിക്കൽ, തെറ്റായ വിവരം നൽകൽ തുടങ്ങിയ കുറ്റങ്ങളും ചുമത്തി. ഇതുപ്രകാരം 5 വർഷം തടവും 50,000 രൂപ പിഴയും വിധിച്ചു. 120 ബി പ്രകാരം ക്രിമിനൽ ഗൂഢാലോചനക്കുറ്റവും പ്രതികള്‍ക്കെതിരെ ചുമത്തിയിരുന്നു. ഇതുപ്രകാരം ജീവപര്യന്തം തടവും ഒരു ലക്ഷം രൂപ പിഴയും കോടതി വിധിച്ചു.

കേരളത്തിൽ അപൂർവങ്ങളിൽ അപൂർവമായ കേസിലാണ് കോടതി പ്രതികൾക്ക് വധശിക്ഷ വിധിക്കുന്നത്. കൂടാതെ സ്ത്രീകൾക്ക് വധശിക്ഷ വിധിക്കുന്നതും അത്യപൂർവമാണ്. അനിത വധക്കേസിൽ രജനിക്ക് ലഭിച്ച വധശിക്ഷ നിയമ ചരിത്രത്തിലെ അപൂർവ സംഭവമായി മാറി. സ്ത്രീ എന്ന ഒരു പരിഗണനയും അനിതയ്ക്ക് രജനി നൽകിയില്ല. ഒന്നാം പ്രതി പ്രബീഷിന് തുല്യമായ പങ്കാണ് കൊലപാതകത്തിൽ രജനിക്കുമുള്ളത്. പ്രബീഷ് അനിതയെ ശ്വാസം മുട്ടിച്ചപ്പോൾ ശബ്ദം പുറത്തു കേൾക്കാതിരിക്കാൻ രജനി വായപൊത്തി. മരിച്ചെന്നു കരുതി മൃതദേഹം ആറ്റിൽ കൊണ്ടുപോയി തള്ളാനും രജനി പ്രബീഷിനൊപ്പം നിന്നു. രജനിയുടെ അമ്മ മീനാക്ഷി ഉൾപ്പെടെ കേസിൽ പ്രോസിക്യൂഷനൊപ്പമായിരുന്നു.

അവിഹിത ബന്ധങ്ങൾക്ക് വേണ്ടി ഭർത്താവിനെയും മക്കളെയും ഉപേക്ഷിക്കുന്ന സ്ത്രീകൾക്ക് ഈ കേസ് ഒരു മുന്നറിയിപ്പാണ്. ഇനിയും ഇതുപോലെ ഉള്ള ആളുകളിൽ ആരും ചെന്ന് പെടാതിരിക്കട്ടെ.

Tags: കായംകുളംANITHA MURDER CASEAlappuzhaKeralakayamkulamcrime storyANWESHANAM NEWSആലപ്പുഴ

Latest News

കരുവാറ്റയിലെ വയോധികന്റെ കൊലപാതത്തില്‍ പതിമൂന്നുകാരിയുടെ മൊഴി രേഖപ്പെടുത്തി

“പറഞ്ഞതിൽ ഉറച്ചുനിൽക്കുന്നു, പരാതി എ.ഐ.സി.സിക്ക്”: മുഖ്യമന്ത്രി വി.ഡി. സതീശനെതിരായ വിമർശനത്തിൽ അടൂർ പ്രകാശ് എം.പി

ജാമ്യത്തിലിറങ്ങി മുങ്ങിയ വധശ്രമക്കേസ് പ്രതി ഒടുവിൽ പോലീസ് വലയിലായി

ഫ്ലൈ ദുബായ് ആക്രമണം: സഹപൈലറ്റിന് ഇറാൻ ബന്ധം, പിന്നിൽ ഇറാനാണെങ്കിൽ ശക്തമായി തിരിച്ചടിക്കും; ട്രംപ് | Donald Trump says the co-pilot who attempted to crash the Flydubai flight had links to Iran

മന്ത്രി ഒ.ജെ ജനീഷിന്റെ വാഹനം ആക്രമിച്ച കേസില്‍ ആറ് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ റിമാന്‍ഡില്‍

FACT CHECK

ഗയാ ക്ഷേത്രത്തിലെ ബുദ്ധ സന്യാസി പണം അപഹരിക്കുന്ന വീഡിയോ; സത്യാവസ്ഥ എന്ത്?

ബീഹാറിലെ ബോദ്ഗയയിലെ മഹാബോധി ക്ഷേത്രത്തിലെ സംഭാവനപ്പെട്ടിയില്‍ നിന്നും ബുദ്ധ സന്യാസി പണം അപഹരിക്കുന്നതായ അവകാശപ്പടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സീ ന്യുസ് അടക്കമുള്ള മാധ്യമങ്ങള്‍ ഈ...

FACT CHECK| വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം വിവിപാറ്റ് അട്ടിമറി നടത്താൻ ശ്രമിച്ചോ ?

സംസ്ഥാനത്ത് രണ്ടാംഘട്ട വോട്ടെടുപ്പ് പൂർത്തിയായതിന് ശേഷം ഒരു വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മറ്റൊന്നുമല്ല, വിവിപാറ്റ് അട്ടിമറി എന്ന ആരോപണവുമായി ഒരു വീഡിയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ...

VIDEOS

എ​ന്റെ കൂടെയുള്ളവരൊക്കെ പോയി, ഇപ്പോൾ അഭിനയിക്കാൻ മോഹമില്ല

ജയിലിൽ കിടന്നപ്പോൾ ആരും എന്നെ തിരിഞ്ഞുനോക്കിയില്ല

ഇന്നുവരെ കാണാത്ത ധ്യാനി​ന്റെ അപൂർവ്വ അഭിമുഖം

24 ന്യൂസിൽ കൂ‌ട്ടരാജിയെന്ന് സൂചന ; എഡിറ്റോറിയൽ ബോ‍ർഡിൽ പൊട്ടിത്തെറി

ഇത് അനുമോളുടെയല്ല എന്റെ; നൂറയുടെ സ്വന്തം മഞ്ജിമ…

  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

Specials

  • Investigation
  • Fact Check
  • Human Rights
  • Features
  • Explainers
  • Opinion

News

  • Latest News
  • Kerala
  • India
  • World
  • Gulf
  • Districts

Stories

  • Automobile
  • Agriculture
  • Health
  • Lifestyle
  • Tech
  • Money
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • World
  • Gulf
  • Districts
  • Investigation
  • Fact Check
  • Human Rights
  • Explainers
  • Interviews
  • Entertainment
  • Sports
  • Crime
  • Business
  • Health
  • Tech
  • Culture
  • Education
  • Travel
  • Food
  • Web Stories
  • Opinion
  • Agriculture
  • Automobile
  • Explainers
  • Lifestyle
  • Features
  • Law
  • Environment
  • Literature
  • Her Story
  • Charity
  • Taste the book
  • Careers
  • The View
  • Podcast
  • Money
  • Pravasi
  • Science
  • History
  • Obituaries
  • Video
  • English
  • About Us
  • Privacy Policy
  • Contact Us
  • Terms and Conditions
  • Grievance Redressal

© 2024 News Sixty Network. All Rights Reserved.
Tech-enabled by Ananthapuri Technologies