മധ്യപ്രദേശ്: റെയിൽവേ പ്ലാറ്റ്‌ഫോമിൽ കിടന്നുറങ്ങിയതിന് ഭിന്നശേഷിക്കാരനെ റെയിൽവേ പൊലീസുകാരൻ ക്രൂരമായി മർദ്ദിച്ചു. മധ്യപ്രദേശിലെ ഉജ്ജയിനിലെ നഗ്ദ റെയില്‍വെ സ്റ്റേഷനിലാണ് സംഭവം. റെയില്‍വേ പൊലീസ് കോണ്‍സ്റ്റബിള്‍ മാന്‍സിങ് ആണ് യുവാവിനോട് ക്രൂരത കാട്ടിയത്. ഭിന്നശേഷിക്കാരനായ ആളെ പൊലീസുകാരൻ ചവിട്ടുകയും തല്ലുകയും ചെയ്തു.
आज आयोजनों के देश में दिव्यांग दिवस मनाया जाएगा …. वाकई
नागदा रेलवे स्टेशन की तस्वीर है जहां पुलिस कॉन्स्टेबल बेरहमी से प्लेटफॉर्म पर सोए एक दिव्यांग को पीटता नज़र आ रहा है … कॉन्स्टेबल निलंबित हो चुका है pic.twitter.com/El4NqBYoBd— Anurag Dwary (@Anurag_Dwary) December 3, 2025
ഒന്നാം നമ്പര്‍ പ്ലാറ്റ്ഫോമില്‍ ബാഗുമായി കിടന്നുറങ്ങിയ യുവാവിനാണ് മര്‍ദ്ദനമേറ്റത്. സിവില്‍ വസ്ത്രത്തിലെത്തിയ കോണ്‍സ്റ്റബിള്‍ മാന്‍സിങ് യുവാവിന് അടുത്തെത്തുകയും മര്‍ദ്ദിക്കുകയായിരുന്നു. തൊട്ടടുത്ത പ്ലാറ്റ്ഫോമിലെത്തിയ ട്രെയിനിലെ യാത്രക്കാരനാണ് വിഡിയോ പകര്‍ത്തിയത്. വിഡിയോ വൈറലായതോടെ പൊലീസുദ്യോഗസ്ഥനെതിരെ നടപടി വന്നു.
യുവാവിനെ അടിക്കുകയും നിലത്തിട്ട് വലിക്കുകയും ചവിട്ടുകയും ചെയ്യുന്നതാണ് വിഡിയോയിലുള്ളത്. മര്‍ദ്ദനമേറ്റ യുവാവ് ബാഗും സാധനങ്ങളുമായി കരഞ്ഞുകൊണ്ട് പ്ലാറ്റ്ഫോമില്‍ നിന്നും പോകുന്നതും വിഡിയോയിലുണ്ട്. മദ്യപിച്ചാണ് യുവാവ് പ്ലാറ്റ്ഫോമിലെത്തിയതെന്നും തന്നെ ചീത്തവിളിച്ചതിനാലാണ് മര്‍ദ്ദിച്ചതെന്നുമാണ് മാന്‍സിങിന്‍റെ വാദം. വിശദീകരണം നിലനില്‍ക്കാത്തതിനാല്‍ ഇയാളെ ഉദ്യോഗസ്ഥനെ സസ്പെന്‍ഡ് ചെയ്തു.
















