കേരളത്തിൽ അടുത്ത അഞ്ച് ദിവസത്തേക്ക് നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. സംസ്ഥാനത്ത് തുലാവർഷം വീണ്ടും സജീവമാവുകയാണ്. ഇന്ന് തൃശൂർ, മലപ്പുറം, വയനാട് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
ഈ ജില്ലകളിൽ ഒറ്റപ്പെട്ട ശക്തമായ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ട്. വടക്കൻ തമിഴ്നാട് മുതൽ കർണാടക, തമിഴ്നാട്, വടക്കൻ കേരളം വഴി ലക്ഷദ്വീപ് വരെ ഒന്നര കിലോമീറ്റർ മുകളിൽ ന്യൂനമർദ്ദ പാത്തി സ്ഥിതി ചെയ്യുന്നതാണ് മഴ സാഹചര്യം ശക്തമാക്കുന്നത്. ഇതിനൊപ്പം ന്യൂനമർദ്ദവും രൂപപ്പെട്ടിട്ടുണ്ട്.
















