ജീത്തു ജോസഫ്-മോഹന്‍ ലാല്‍ കോമ്പിനേഷനിലെ ദൃശ്യം -3 ഫുള്‍ പായ്ക്കപ്പ്. പ്രേക്ഷകരുടെ ഇടയില്‍ വലിയ സ്വാധീനമുള്ള ജോര്‍ജുകുട്ടിയുടേയും കുടുംബത്തിന്റേയും കഥപറയുന്ന ദൃശ്യം 3 ആശിര്‍വ്വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് നിര്‍മ്മിക്കുന്നത്. കഴിഞ്ഞ സെപ്റ്റംബര്‍ ഇരുപത്തിരണ്ടിനാണ് ദൃശ്യം 3 ആരംഭിച്ചത്. കൊച്ചിയും, തൊടുപുഴയുമാ യിരുന്നു ലൊക്കേഷനുകള്‍. ഡിസംബര്‍ രണ്ടിന് കൊച്ചിയിലെ ലൊക്കേഷനിലായിരുന്നു പായ്ക്കപ്പ്. റിലീസ്സിനു മുമ്പ് തന്നെ മുന്നൂറ്റി അമ്പതുകോടി രൂപാ പ്രീ ബിസിനസ്സ് നേടിക്കൊണ്ട് വലിയ ഹൈപ്പ് നേടിയിയ ഇന്‍ഡ്യയിലെ പ്രാദേശിക ചിത്രമെന്ന ഖ്യാതിയും ദൃശ്യം -3 ക്ക് സ്വന്തം.
ചിത്രത്തിലെ ലാസ്റ്റ് ഷോട്ട് പറയുന്നതിനു മുമ്പ് ജോര്‍ജുകുട്ടി കറക്റ്റ് ആണോ എല്ലാവരും പറഞ്ഞപ്പോള്‍ ഒരു ഡൗട്ട്?എന്ന് മോഹന്‍ലാല്‍ ചോദിക്കുന്നത് പുറത്തുവിട്ട വീഡിയോയില്‍ കേള്‍ക്കാം. പിന്നീട് മോഹന്‍ലാല്‍ ,നിര്‍മ്മാതാവ് ആന്റെണി പെരുമ്പാവൂര്‍, സംവിധായകന്‍ ജീത്തു ജോസഫ് എന്നിവരേയും ആശ്ലേഷിക്കുന്നതും, കേക്കുമുറിച്ച് സന്തോഷം പങ്കുവയ്ക്കുന്നതും വീഡിയോയില്‍ ദൃശ്യമാകുന്നു. ഫാമിലി ത്രില്ലര്‍ ജോണറിലാണ് ദൃശ്യം എത്തുന്നത്. ഒരുപക്ഷെ ഈ ജോണറിലെ ആദ്യ ചിത്രവും ദൃശ്യം തന്നെയായിരിക്കും. ആ ചിത്രത്തിന്റെ സ്വീകാര്യത ദൃശ്യം 2 വിലും എത്തി. ദൃശ്യം പോലെ തന്നെ ദൃശ്യം -2 വിന്റെ വിജയവുമാണ് ദൃശ്യം സീരിസ്സിലെ മൂന്നാം ഭാഗത്ത് എത്തിച്ചേര്‍ന്നത്.
ദൃശ്യം 2 വിനു ശേഷം 3. യിതലത്തുമ്പോള്‍ , നാലര വര്‍ഷങ്ങള്‍ക്കു ശേഷം ജോര്‍ജുകുട്ടിയുടെ കുടുംബത്തിലുണ്ടാകുന്ന മാറ്റങ്ങളയിരിക്കും ചിത്രത്തിന്റെ കഥാഗതിയിലെന്ന് സംവിധായകന്‍ ജീത്തു ജോസഫ് പറഞ്ഞു. കഴിഞ്ഞ രണ്ടു ചിത്രങ്ങളിലും അവതരിപ്പിച്ച സസ്‌പെന്‍സുകള്‍ പോലെ ഈ ചിത്രത്തിലും വലിയ ട്വിസ്റ്റുകളും, സസ്‌പെന്‍സും പ്രേക്ഷ കര്‍ പ്രതീക്ഷിക്കുന്നു. ദൃശ്യം 2 വും അന്യഭാഷകളില്‍ റീമേക്ക് ചെയ്യപ്പെടാന്‍ പോവുകയാണ്. അതിനു മുമ്പുതന്നെ ദൃശ്യം 3 പ്രദര്‍ശനത്തിനെത്തു. ദൃശ്യം – 3 ചിത്രീകരണം പൂര്‍ത്തിയാക്കി മോഹന്‍ലാല്‍ ജയിലര്‍ 2വില്‍ അഭിനയിക്കാനായി ഗോവയിലേക്ക് പറന്നു. പി.ആര്‍.ഒ. വാഴൂര്‍ ജോസ്.
CONTENT HIGH LIGHTS;Lalettan flies to Goa: Drishyam-3 fully packed; now Jailer-2
















