പി.എം ശ്രീ പദ്ധതിയുമായി ബന്ധപ്പെട്ട വിവാദങ്ങളും ചര്‍ച്ചകളും ഒരുവിധം കെട്ടടങ്ങിയപ്പോഴാണ് ജോണ്‍ബ്രിട്ടാസ് എം.പിയുടെ രാജ്യസഭാ പ്രസംഗത്തിലെ ‘മുന്ന’ പ്രയോഗം കോണ്‍ഗ്രസ് കുത്തിപ്പൊക്കിയിരിക്കുന്നത്. പി.എം ശ്രീ പദ്ധതിയില്‍ ജോണ്‍ബ്രിട്ടാസ് ഇഠപെട്ടിരുന്നുവെന്നും, കേരളവും കേന്ദ്രുവും തമ്മില്‍ സംസാരിക്കുന്നതിനും, പദ്ധതി നടപ്പാക്കുന്നതിനും ജോണ്‍ബ്രിട്ടാസാണ് ഇടനിലം നിന്നതെന്നുമാണ് ലീഗിന്റെയും കോണ്‍ഗ്രസ് സൈബറിടങ്ങളിലെയും ആരോപണം. കേരളത്തിനൊപ്പം നിന്ന്, കേരളത്തെ ചതിച്ച യഥാര്‍ഥ മുന്ന ആരാണ് എന്നതാണ് കോണ്‍ഗ്രസിന്റെ മറുചോദ്യം. ബി.ജെ.പി തൃശൂര്‍ എംപിയുടെ കേന്ദ്ര സഹമന്ത്രിയുമായ സുരേഷ് ഗോപിയോ അതോ പാര്‍ട്ടി ചാനലിന്റെ എം.ഡിയും രാജ്യസഭാ എംപിയുമായ ജോണ്‍ബ്രിട്ടാസോ.
ജോണ്‍ബ്രിട്ടാസാണ് എമ്പുരാന്‍ സിനിമയിലെ മുന്നയെ പാര്‍ലമെന്റ് സമ്മേളന ഹാളിലേക്ക് എത്തിച്ചത്. അതും തന്റെ പ്രസംഗത്തിലൂടെ സുരേഷ്‌ഗോപിയെ ഉന്നമിട്ടായിരുന്നു ഈ പദപ്രയോഗം. കേരളത്തില്‍ നിന്നും വിജയിച്ചു വന്ന സുരേഷ് ഗോപി വയനാട് ദുരന്തവുമായി ബന്ധപ്പെട്ട് കേരളശത്തിന് കിട്ടാനുള്ള അര്‍ഹമായ വിഹിതം വാങ്ങിയെടുക്കാന്‍ നില്‍ക്കാതെ കേന്ദ്രത്തോടൊപ്പം നിന്നതാണ് ജോണ്‍ബ്രിട്ടാസിനെ ചൊടിപ്പിച്ചത്. കേരളത്തിനു വേണ്ടി നില്‍ക്കുന്നുവെന്ന് കാണിക്കുകയും എന്നാല്‍, കേന്ദ്രത്തിന്റെ ഒപ്പം നില്‍ക്കുകയും ചെയ്ുന്ന പരിപാടി. ഇതിനെയാണ് ജോണ്‍ബ്രിട്ടാസ് ആക്ഷേപിച്ചത്. കേരളത്തിലെ ‘മുന്ന’യാണ് സുരേഷ് ഗോപിയെന്നായിരുന്നു ഇതിലൂടെ ഉദ്ദേശിച്ചത്.
എന്നാല്‍, കേരളത്തിന്റെ യഥാര്‍ഥ മുന്ന ജോണ്‍ബ്രിചട്ടാസാണെന്നാണ് കോണ്‍ഗ്രസ് പറയുന്നത്. ഇതിനെ ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍. ബിന്ദുവും അനുകൂലിക്കുന്നുണ്ട്. ജോണ്‍ബ്രിട്ടാസ് കേരളത്തിനും കേന്ദ്രനും ഇടയിലെ പാലമായി പ്രവര്‍ത്തിക്കുന്നതില്‍ തെറ്റെന്താണെന്ന് മന്ത്രി ചോദിക്കുന്നു. ബി.ജെ.പിയെ എന്നും ഒരകലത്തില്‍ മാത്രം നിര്‍ത്തുന്നവരാണ് എന്ന നിരന്തരം സംസാരിക്കുകയും പ്രസംഗിക്കുകയും ചെയ്യുന്ന ജോണ്‍ബ്രിട്ടാസ് എം.പി സി.പി.എമ്മിനും ബി.ജെ.പിക്കും ഇടയില്‍ ഒരു പാലമായോ എന്ന മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന്, അത് സമ്മതിക്കുകയാണ് ഉന്നത വിദ്യഭ്യാസമന്ത്രി ആര്‍.ബിന്ദു ചെയ്യുന്നത്.
ആര്‍. ബിന്ദുവിന്റെ വാക്കുകള്‍
‘ കേരളത്തിന്റെ താല്‍പ്പര്യങ്ങള്‍ കേന്ദ്രത്തിന്റെ മുമ്പില്‍ അവതരിപ്പിച്ചു കൊണ്ട് കേന്ദ്ര-കേരള ബന്ധങ്ങളില്‍ ഇടപെട്ടുകൊണ്ട് അദ്ദേഹം ചെയ്യുന്നതായ കാര്യങ്ങള്‍ കേരളത്തിന് അനുകൂലമായ കാര്യങ്ങളാണ്. ആ നിലില്‍ ഇടപെടാനുള്ള രാഷ്ട്രീയമായ ഉത്തരവാദിത്വം ജോണ്‍ബ്രിട്ടാസിനുണ്ട്. അതാണ് അദ്ദേഹം നിറവേറ്റുന്നത്. പാര്‍ട്ടി അദ്ദേഹത്തിനെ ഏല്‍പ്പിക്കുക മാത്രമല്ല, തെരഞ്ഞെടുക്കപ്പെട്ട എല്ലാ പ്രതിനിധികളെയും പാര്‍ട്ടി ഏല്‍പ്പിക്കുന്ന ഉത്തരവാദിത്വമല്ലേ അ്. എന്തിനാണ് അതിനെ നെഗറ്റീവായി കാണേണ്ട കാര്യം. തീവ്രത എന്നത് അര്‍ത്ഥം അറിയാതെ സന്ദര്‍ഭത്തില്‍ നിന്നും അടര്‍ത്തിയെടുത്ത് കൊണ്ട് ആക്ഷേപഹാസ്യത്തില്‍ ഉപയോഗിക്കുന്നത് മാധ്യമങ്ങളാണ്. ഇതൊക്കെ വളരെ സീരിയസായിട്ടുള്ള വിഷയാമായിട്ടാണ് സി.പി.എം കാണുന്നത്. വിവാദങ്ങള്‍ക്കു പിന്നാലെ മുന്നണിയുടെ നേതാക്കളോ പ്രവര്‍ത്തകരോ പോകുന്നില്ല. ഇടതുപക്ഷ മുന്നണി സര്‍ക്കാര്‍ നടത്തിയ വികസന പ്രവര്‍ത്തനങ്ങളാണ് വിശദീകരിക്കുന്നത് ‘
ജോണ്‍ബ്രിട്ടാസ് എം.പിയുടെ വിവാദ പ്രസംഗം
എമ്പുരാന്‍ സിനിമ…എമ്പുരാന്‍ സിനിമയില്‍ ഒരു കഥാപാത്രമുണ്ട് സാര്‍. മുന്ന…ആ മുന്നയെ ഇവിടെ കാണാം. ഈ ബെഞ്ചുകളില്‍ ഒന്നില്‍ മുന്നയെ കാണാം. ഈ മുന്നയെ നാം തിരിച്ചറിയും. സാര്‍, അതാണ് കേരളത്തിന്റെ ചരിത്രം. നേമത്ത് പൂട്ടിച്ചിട്ടുണ്ട്. ഇനിയുള്ളത് തൃശൂരാണ്. അതും പൂട്ടിക്കും.
സുരേഷ് ഗോപി സംഘിയാണെന്നു പറഞ്ഞു പറഞ്ഞ് കേന്ദ്രസംഘവുമായി അന്തര്‍ധാര സജീവമാക്കിയിരിക്കുന്നത് ഇടതുപക്ഷത്തെ പ്രമുഖ എംപിയാണെന്നതാണ് കോണ്‍ഗ്രസിന്റെ ആക്ഷേപം. എന്നാല്‍, ബി.ജെ.പി പ്രതിനിധിയായ സുരേഷ്‌ഗോപിയെയാണ് ജോണ്‍ബ്രിട്ടാസ് മുന്ന എന്നു വിളിച്ചത്. ഇഥ് കോണ്‍ഗ്രസ്സുകാര്‍ എന്തിനാണ് ആയുധമാക്കിയിരിക്കുന്നത് എന്നാണ് മനസ്സിലാകാത്തത്.
CONTENT HIGH LIGHTS; Suresh Gopi or John Brittas?: Who is the real ‘Munna’ of Kerala?
















