ബാലാത്സംഗ കേസില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയതിന് പിന്നാലെ രാഹുല്‍ മാങ്കൂട്ടത്തിലിനെ കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കി. കോണ്‍ഗ്രസിന്റെ പ്രാഥമിക അംഗത്വത്തില്‍ നിന്നാണ് രാഹുലിനെ പുറത്താക്കിയത്. കോൺഗ്രസ് എടുത്തത് ധീരമായ നടപടിയെന്ന് കെ സി വേണുഗോപാൽ എം പി പറഞ്ഞു.
ഇത്തരം വിഷയങ്ങളിൽ പാർട്ടിയുടെ അന്തസ് ഉയർത്തുകയാണ് ചെയ്യുക. പൊതുജനങ്ങളുടെ മുന്നിൽ പാർട്ടിയുടെ അന്തസ്സ് ഉയർത്തണം. എം എൽ എ സ്ഥാനം ഒഴിയണമോ എന്ന് അദ്ദേഹം തീരുമാനിക്കണം.
കിട്ടിയ പരാതി 1-2 മണിക്കൂറിനകം പൊലീസിന് കൈമാറി. നേതാക്കന്മാർ തമ്മിൽ സംസാരിച്ചു.
ഒരു രാഷ്ട്രീയപാർട്ടി വേഗത്തിൽ എടുത്ത കാര്യം. രാഹുലിനെ ആരും സംരക്ഷിച്ചിട്ടില്ല. ജനം തെരഞ്ഞെടുപ്പിൽ ചർച്ച ചെയ്യേണ്ട കാര്യങ്ങൾ ചർച്ചയാകുന്നില്ല. ശബരിമല വിഷയം ചർച്ചയാകുന്നില്ല. പിണറായിരിക്കെതിരെ ആരും മിണ്ടുന്നില്ലെന്നും കെ സി വേണുഗോപാൽ വ്യക്തമാക്കി.
















