മനസാക്ഷിയെ മറവിപ്പിക്കുന്ന ക്രൂര കൊലപാതകമാണ് കായംകുളത്തു നടന്നത്. പ്രസവിച്ച അമ്മയെയും പോറ്റി വളര്‍ത്തിയ അച്ഛനെയും നിര്‍ദാക്ഷണ്യം വെട്ടിനുറുക്കിയ അരുമ മകന്റെ കഥ. അച്ഛനെ വെട്ടും തോറും ചെകുത്താന് ആവേശം കയറിയപോലെയാണ് ആ മകന്‍ പെരുമാറിയത്. കായംകുളം കളരിക്കലില്‍ മകന്റെ വെട്ടേറ്റ പിതാവ് മരിച്ച സംഭംവ വീണ്ടും സോഷ്യല്‍ മീഡയയില്‍ ചര്‍ച്ചയാവുകയാണ്. ഈ വാര്‍ത്ത കേള്‍ക്കാത്തതായി ആരുമുണ്ടാകില്ല. പുല്ലുകുളങ്ങര പീടികച്ചിറ നടരാജനാണ് മരിച്ചത്. വെട്ടേറ്റ മാതാവ് സിന്ധു ഇപ്പോഴും ഗുരുതരാവസ്ഥയിലാണ്. കായംകുളത്തു നടന്ന ഈ സംഭവം ലഹരിക്കടിമയാകുന്നവര്‍ക്കെല്ലാം പാഠമാണ്.
ഇത് ഒരു കുടുംബ ദുരന്തമല്ല, മനുഷ്യര്‍ തമ്മിലുള്ള വിശ്വാസം തന്നെ തകര്‍ത്ത് കീറിമുറിച്ച ഭീകര കാഴ്ചയാണെന്ന് നാട്ടുകാര്‍ പറയുന്നുണ്ട് ഇപ്പോഴും. സ്വന്തം അച്ഛനെയും അമ്മയെയും വാര്‍ദ്ധക്യത്തില്‍ സംരക്ഷിച്ച് നിര്‍ത്തേണ്ട മകന്‍ തന്നെയാണ് അവരെ മൃഗീയമായി വെട്ടിനുറുക്കാന്‍ തയ്യാറായത്. ഇത് എല്ലാ മാതാപിതാക്കള്‍ക്കും ഉള്ളില്‍ ഭം ജനിപ്പിക്കുന്നുണ്ട്. അതുപോലെ മാതാപിതാക്കളെ കൊന്ന മകന്‍ നവജിത് നടരാജന്‍ ഒരു അഭിഭാഷകന്‍ എന്നതും ഞെട്ടിക്കുന്നതാണ്. നിയമം പഠിച്ച ആലും, മറ്റുള്ളവരെ നിയമപരമായി സഹായിക്കാന്‍ കഴിയുന്ന ആളുമാണ് കൊലയാളി. അതിസമ്പന്നമായ കുടുംബത്തിലാണ് നവജിത് ജനിച്ചത്. നവജിത്തിനെ കൂടാതെ രണ്ടു മക്കള്‍ കൂടി അടങ്ങിയതായിരുന്നു നടരാജന്റെ കുടുംബം.
ബാക്കി രണ്ടു മക്കളും ഡോക്ടര്‍ ആയപ്പോള്‍ നവജിത് മാത്രം എല്‍.എല്‍.ബി എടുത്തു. എന്നാല്‍, സര്‍ട്ടിഫിക്കറ്റ് കൈയ്യില്‍ കിട്ടിക്കഴിഞ്ഞിട്ടും ജോലിക്ക് പോവാതെയായി. ആദ്യം എഞ്ചിനീയറിംഗിനു ചേര്‍ന്ന് അതു ഡ്രോപ്പ് ചെയ്താണ് എല്‍.എല്‍.ബിക്കു പോയത്. ജോലിക്ക് ശ്രമിക്കാത്തതിന്റെ പേരില്‍ വീട്ടില്‍ സ്ഥിരം പ്രശ്‌നമുണ്ടാകാറുണ്ട്. പോരാത്തതിന് പഠന ശേഷം ലഹരി ഉപയോഗിക്കാനും തുടങ്ങി അതില്‍ അഡിക്റ്റഡുമായി. പതിയെ ഈ ലഹരി തന്നെ നവജിത്തിന്റെ സ്വഭാവത്തെ നിയന്ത്രിക്കാനും തുടങ്ങി.ലഹരി ഉപയോഗിച്ച് ഒരുനാള്‍ സഹോദരിയുടെ വീട്ടില്‍ ചെന്ന് മോശമായി പെരുമാറി. ഇതുംകൂടിയായപ്പോള്‍ നവജിത്തിനെ കായംകുളത്തെ വീടിനുള്ളില്‍ റൂമില്‍ അടച്ചിട്ടു.
അങ്ങനെയിരിക്കെ രാത്രി ഭക്ഷണം കൊടുക്കാനായിരുന്നു അമ്മ റൂമില്‍ ചെന്നത്. ഈ തക്കം നോക്കി അവന്‍ മുറിക്കു പുറത്തു കടന്ന് വീട്ടിലെ എല്ലാ വാതിലും അടച്ചു. ആ സമയത്തു വീട്ടിലുണ്ടായിരുന്നത് അച്ഛനും അമ്മയും മാത്രമായിരുന്നു. മകന്റെ പരവേശത്തോടെയുള്ള നടപ്പും ജനലും വാതിലുമൊക്കെ അടച്ചതു കണ്ട് മാതാപിതാക്കള്‍ പരിഭ്രാന്തരായി. എല്ലാം നൊടിയിടയില്‍ സംഭവിക്കുകയായിരുന്നു. പിന്നെയൊന്നും നോക്കാതെ നവജിത് അടുക്കളയില്‍ നിന്ന് വെട്ടുകത്തിയെടുത്തു. നേരെ അച്ഛന്റെ അടുത്തേക്കെത്തി. അദ്ദേഹത്തെ തള്ളി താഴെയിട്ട് വെട്ടാന്‍ തുടങ്ങി. 47 വെട്ടാണ് വെട്ടിയത്. അതിനു ശേഷം അമ്മയെയും വെട്ടുകയായിരുന്നു.
സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സര്‍ വിനീത ബി. നായര്‍ ഈ വിഷയവുമായി ബന്ധപ്പെട്ട് വീഡിയോ ചെയ്തിരുന്നു. എഞ്ചിനീയറിംഗ് ഡ്രോപ്പ് ചെയ്യുന്നതിന് മുന്നേയുള്ള നവജിത്തിന്റെ ഒന്നര വര്‍ഷ പഠനം വിനീത ബി. നായര്‍ ഉള്‍പ്പെട്ട ക്ലാസ്സിലായിരുന്നു. കൂട്ടത്തില്‍ തന്നെ ഏറ്റവും ധനികനും ജീവിത സാഹചര്യങ്ങളെ പേടിയില്ലാതെ അടിച്ചുപൊളിച്ചു നടന്ന ആളായിരുന്നു നവജിത് എന്ന് വിനീത സോഷ്യല്‍ മീഡിയയില്‍ പറയുന്നു. പോരാത്തതിന് പഠിത്തത്തിലും ശ്രദ്ധ ചെലുത്താത്തൊരാളായിരുന്നു എന്നും പറയുന്നു. അന്ന് അവന്റെ അച്ഛന്‍ അവനിഷ്ടമുള്ള ബൈക്ക് എല്ലാം വാങ്ങി കൊടുത്തിരുന്നുവെന്നും വളരെ സപ്പോര്‍റ്റീവ് ആണ് അച്ഛനെന്നും പറയുന്നുണ്ട്.
എന്നാല്‍ നല്ല സാഹചര്യം മകന് കൊടുത്തപ്പോഴും മകനെ നന്നായി വളര്‍ത്താന്‍ അച്ഛന് മറന്നുപോയോ എന്നു വിനീത ചോദിക്കുന്നുണ്ട്. നടരാജന്‍ മകനെ നന്നായി വളര്‍ത്താത്തതു കൊണ്ടാണ് ഇങ്ങനെ ഇപ്പോള്‍ സംഭവിച്ചത് എന്ന രീതിയിലാണ് പറയുന്നത്. എന്നാല്‍, ഇതിനോട് വിയോജിപ്പും യോജിപ്പും പ്രകടിപ്പിക്കുന്ന തരത്തിലാണ് സോഷ്യല്‍ മീഡിയയില്‍ കമന്റുകള്‍ വരുന്നത്. ധാനികനായിട്ടു പോലും അച്ഛന്‍ മകനോട് ജോലിക്ക് പോവാന്‍ ആവശ്യപ്പെടുന്നത് നല്ല കാര്യമായാണ് തോന്നിയതെന്ന് ചിലര്‍ പറയുന്നുണ്ട്. നിരന്തരം അവനെ നന്നാക്കാന്‍ വേണ്ടി പരിശ്രമിക്കുന്നുമുണ്ടായിരുന്നു. നല്ല മാതാപിതാക്കള്‍ക്ക് മോശം മക്കളുണ്ടാവുന്നതും മോശം മാതാപിതാക്കള്‍ക്ക് നല്ല മക്കള്‍ ഉണ്ടാവുന്നതും സ്വഭാവികമാണ് എന്നും ഒരാള്‍ പ്രതികരിക്കുന്നു.
ചില കമന്റുകള്‍ ഇങ്ങനെ
‘തന്തയും തള്ളയും ചെറുപ്പത്തില്‍ തന്നെ മര്യാദക്ക് വളര്‍ത്തിയിരുന്നില്ല എന്ന് തോന്നുന്നു… എഞ്ചിനീയറിംഗ് ഡ്രോപ്പ് ഔട്ട് , LLB പഠിച്ചിട്ടും മദ്യവും ഒക്കെയായി നടക്കുന്നവനെ ചെറുപ്പത്തിലേ നിതന്ത്രിച്ചിരുന്നില്ല എന്നാണ് അനുമാനിക്കേണ്ടത്… അങ്ങനെ തെണ്ടി നടക്കുന്നവന് കല്യാണവും നടത്തി ഒരു പെണ്ണിന്റെ ജീവിതം നശിപ്പിച്ചു… ആ കൊലയാളിക്കു കുഞ്ഞും ജനിക്കാന്‍ പോകുന്നു…ഇവന്‍ ആദ്യമായിട്ടൊന്നും അല്ലല്ലോ അന്ന് കത്തിഎടുത്തു കുത്തിയത്. ഇതൊക്കെ ചെറുപ്പത്തിലേ ഉണ്ടായിരുന്നത് തന്നെയാണ് , നിയന്ത്രിക്കേണ്ട സമയത്തു ആരും അറിയാതെ മുടിവച്ചു അവന്റെ തോന്യവാസത്തിനു കൂട്ടു നിന്നു … അതിനു കിട്ടിയ പ്രതിഭലമാണിത്…’
‘ഒരു അച്ഛനും അമ്മയും സ്വന്തം കുഞ്ഞ് വഴിപിഴച്ചുപോകാന്‍ support ചെയ്യില്ല… ഇത് ലഹരി ഉപയോഗം അവര്‍ അറിഞ്ഞപ്പോള്‍ ചോദ്യം ചെയ്തതാവാം… ഈ പയ്യന്‍ അവന്റെ സഹോദരിയുടെ വീട്ടില്‍ എന്തോ വഴക്കൊക്കെ ഉണ്ടാക്കിയപ്പോള്‍ ആ കുട്ടിയാണ് തിരികെ വീട്ടില്‍ കൊണ്ടുവന്നു ആക്കിയത് എന്നൊക്കെ news കണ്ടിരുന്നു… അപ്പോള്‍ അതിനെ ചൊല്ലി എന്തെങ്കിലും വഴക്കുപറയുകയോ ഒക്കെ ചെയ്തുകാണും അദ്ദേഹം…. മക്കളെ തിരുത്തിയാലും, തിരുത്തിയില്ലെങ്കിലും മാതാപിതാക്കളെ കുറ്റം പറയും… അദ്ദേഹം തന്നെയല്ലേ മറ്റു രണ്ടു മക്കളെയും പഠിപ്പിച്ചു doctors ആക്കിയത്… ഒരാള്‍ പഠനത്തില്‍ അല്പം പുറകില്‍ ആയാലും business ഒക്കെ ഉള്ള ആള്‍ ആയതുകൊണ്ട് അത് നോക്കി നടത്താന്‍ ഒരു മകന്‍ കൂടെയുള്ളത് നന്നായി എന്ന് കരുതിയിട്ടുണ്ടാവും… ആ പയ്യനും വക്കീല്‍ അല്ലെ…അപ്പൊ അവനെയും പഠിപ്പിക്കാഞ്ഞതൊന്നുമല്ലല്ലോ… എഞ്ചിനീയറിംഗ് നും പോയിരുന്നു, പൂര്‍ത്തിയാക്കിയില്ല എന്ന് പറയുന്നുണ്ട്….സ്വന്തം അളിയന്റെ പെങ്ങളെ ആണ് ഇയാള്‍ വിവാഹം കഴിച്ചിരിക്കുന്നത് എന്നും കണ്ടു… ആ കുട്ടിയുടെ മാനസികാവസ്ഥ ഒന്ന് ചിന്തിച്ചു നോക്കൂ… പിഞ്ചു കുഞ്ഞിനേയും കൊണ്ട് അതിന്റെ ജീവിതമാണ് തുലാസില്‍ ആയത്’
‘ എനിക്ക് തോന്നുന്നത് അയല്‍ക്കാരുടെയും ബന്ധുക്കളുടെയും കണ്ണ് ആയിരിക്കും സമൂഹത്തില്‍ നല്ല വിദ്യാഭ്യാസം ആയി പോകുന്ന അത്യാവശ്യം നല്ല ചുറ്റുപാഡില്‍ ജീവിക്കുന്ന ആള്‍ക്കാരെ മുകളില്‍ പറയുന്ന ആള്‍ക്കാര്‍ കണ്ണും ശാപം ഉം കൊണ്ട് തള്ളി ഇടും എന്നിട്ട് ഒന്നും അറിയാത്ത പോലെ നില്കും എന്നിട് തകര്‍ച്ചയില്‍ അനന്ദിക്കും അതിനുള്ള വഴികള്‍ നോക്കിയിട് dr ഒക്കെ കാണിക്കണം ഒരാള്‍ പറയുമ്പോള്‍ അനുഭവങ്ങള്‍ ഉണ്ടാകും’
‘ ലഹരി വസ്തുക്കള്‍ അങ്ങ് പൂഞ്ഞാറ്റില്‍ നിന്നല്ല അവന് കിട്ടിയത്,, ഇനിയും ഇങ്ങനെ ഉള്ള സംഭവങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ ഒരുമിച്ച് ലഹരി ക്ക് എതിരായി പോരാടുക,,സ്വന്തം മക്കളെ ശ്രദ്ധിക്കുക ഒര് Iphone മാതാ പിതാക്കള്‍ വാങ്ങി കൊടുക്കാതെ മക്കള്‍ ടെ കൈവശം ഉണ്ടെങ്കില്‍ പോലീസില്‍ അറിയിക്കുക,, i ഫോണ്‍ വാങ്ങാന്‍ കിഡ്‌നി വിറ്റ വാര്‍ത്ത നമ്മള്‍ കേട്ടിട്ടുണ്ട് അപ്പോള്‍ ഒര് ഐ ഫോണ്‍ വാഗ്ദാനം ചെയ്താല്‍ കുട്ടികള്‍ ലഹരി മരുന്ന് കച്ചവടത്തിന്റെ ഭാഗം ആകാനും സാധ്യത ഉണ്ട്… രക്ഷ കര്‍ത്താക്കള്‍ മക്കളെ ശ്രദ്ധിക്കുക ഒപ്പം കുട്ടികള്‍ ലഹരി വസ്തുക്കള്‍ ഉപയോഗിക്കുന്നുണ്ട് എന്ന് കണ്ടാല്‍ ആ വിവരം മറച്ചു വക്കാതെ പോലീസിനെ അറിയിക്കാനും ബാധ്യസ്ഥര്‍ ആയിരിക്കണം,,മുതിര്‍ന്ന പൗരന്മാര്‍ കണ്ടിട്ടും കണ്ടില്ല എന്ന് നാടിച്ഛ് നടക്കുന്നത് ശെരിക്കും ലഹരി ഉപയോഗത്തിന് പ്രോത്സാഹനം ആണ്….അയല്‍ക്കാരന്‍ രക്ഷ പെടുന്നത് അസ്സൂയ കാണിക്കരുത് പക്ഷെ അത് നേര്‍വഴിയില്‍ അല്ല എങ്കില്‍ പോലീസില്‍ പരാതിപെടുക… പറയത്തക്ക ജോലിയും, കച്ചവടവും ഇല്ലാത്തവന്‍ പുതിയ car, വീട് വെക്കുക ആണെങ്കില്‍ അത് പഞ്ചായത്തിലെ അധികാര പെട്ടവര്‍ തന്നെ ബന്ധ പെട്ട അധികാരികളെ അറിയിക്കണം……. പെട്ടന്ന് പൈസ ഉണ്ടാക്കാന്‍ കണ്ട് പിടിച്ച മാര്‍ഗം യുവ തലമുറയെ നശിപ്പിക്കുക ആണ്’
‘ ഒന്നും പറഞ്ഞിട്ട് കാര്യമില്ല കുട്ടി കളായിരിക്കുബോള്‍ ആവശ്യത്തിലധികം paisa കയ്യില്‍ കിട്ടുമ്പോള്‍ ചീത്ത കുട്ടു കെട്ടും താനെ ഉണ്ടാകും പേരെന്റ്‌സ് ഒന്നിനും കുറവുവരുത്താതെ അവരെ വിശ്വസിക്കുന്നു പണം കൊടുത്തുകൊണ്ടേയിരിക്കും മക്കള്‍ക്കു ഒന്നിനും കുറവില്ല.. അങ്ങനെ അന്ന് തുടങ്ങി അവര് ചീത്തയാകുന്നു. പിന്നെ പിന്നെ സുബോധം നഷ്ടം ആയി ട്ടുള്ള ലൈഫ് ആയി കഴിഞ്ഞ് നല്ലട്രീറ്റ്‌മെന്റ് കിട്ടിയിരുന്നെങ്കില്‍ ചിലപ്പോ രക്ഷപെട്ടേനെ ഇങ്ങനൊന്നും സം ഭ വില്ലായിരുന്നു’
‘ മക്കളെ അവഗണിക്കുന്നതു പോലെ അപകടമാണ് അവരെ കൂടുതല്‍ ലാളിക്കുന്നതും. മക്കളോട് സ്‌നേഹവും കരുതലും അവര്‍ക്കുകൂടി ബോധ്യപ്പെടുന്ന തരത്തില്‍ പ്രേകടിപ്പിക്കണം അതേസമയം മാതാപിതാക്കളോട് സ്‌നേഹവും ബഹുമാനവും അവരില്‍ നിന്ന് നേടിയെടുക്കാനും ശ്രദ്ധിക്കണം. അവരുടെ വളര്‍ച്ച അവരോടൊപ്പം നിന്ന് കണ്ടറിയണണം കൂട്ടുകാരെക്കുറിച്ചു മനസ്സിലാക്കണം. വളരുന്നതനുസരിച്ചു അവരുടെ ആവശ്യങ്ങള്‍ കൂടും കഴിയുമെങ്കില്‍ നിറവേറ്റികൊടുക്കണം അല്ലെങ്കില്‍ പറഞ്ഞു മനസ്സിലാക്കികൊടുക്കണം. അങ്ങനെയാല്‍ കുട്ടികളില്‍ തൂണ്ണൂറ് ശതമാനവും നന്നായിവരും. പത്തുശതമാനം കുട്ടികള്‍ എങ്ങനെയായാലും രക്ഷപെടില്ല അവര്‍ നേര്‍വഴിക്കു സഞ്ചരിക്കില്ല അവരെ നന്നാക്കാനും കഴിയില്ല. ഈ ചെറുപ്പക്കാരന്‍ നിര്‍ഭാഗ്യവശാല്‍ ആ പത്തു ശതമാനത്തില്‍ പെട്ടതാണ്. അതിനു മാതാപിതാക്കളെ കുറ്റപ്പെടുത്തരുത്. നമ്മുടെ വീട്ടിലും അങ്ങനെയുള്ള കുട്ടികളുണ്ടാകാം. ശ്രദ്ധിക്കുക?
CONTENT HIGH LIGHTS; He chopped his father like a meat cleaver: Then he ruthlessly chopped his own mother; This is the love of a drug addict son; Social media is discussing it again
















