പാലക്കാട് നിന്ന് മുങ്ങിയ രാഹുല്‍ മാങ്കൂട്ടത്തില്‍ എട്ടാം നാൾ SAT കസ്റ്റഡിയിലായി. രാഹുൽ കാസർഗോഡ് എത്തി കീഴടങ്ങുമെന്ന് സൂചന ലഭിച്ചതോടെ പൊതിച്ചോറുമായി കോടതിയിലെത്തി ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍. രാഹുലിന് ഇന്ന് പട്ടിണി കിടക്കേണ്ടിവരില്ലെന്നും ഡിവൈഎഫ്ഐ പൊതിച്ചോറ് കൊടുക്കുമെന്നുമാണ് കോടതി പരിസരത്ത് ഒത്തുകൂടിയ ഡിവൈഎഫ്ഐ പ്രവർത്തകർ പറഞ്ഞു.
കേരളത്തില്‍ 77 ഓളം ആശുപത്രികളില്‍ ദിവസം 47,000 പൊതിച്ചോറ് ഡിവൈഎഫ് ഐ വിതരണം ചെയ്യുന്നത്.
ആ പൊതിച്ചോറിനെയാണ് രാഹുല്‍ മാങ്കൂട്ടത്തില്‍ അനാശാസ്യ പ്രവര്‍ത്തനം എന്ന് പറഞ്ഞത്. ഇന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍ പട്ടിണി കിടക്കേണ്ടിവരില്ല. ഡിവൈഎഫ്ഐ രാഹുലിന് പൊതിച്ചോറ് കൊടുക്കുമെന്ന് ഡിവൈഎഫ്ഐ നേതാക്കള്‍ പറഞ്ഞു. ഹോസ്ദുര്‍ഗ് കോടതി പരിസരത്ത് വലിയ പൊലീസ് സന്നാഹമാണുളളത്. കോടതി സമയം അവസാനിച്ചിട്ടും ജഡ്ജി അടക്കമുളള ഉന്നത ഉദ്യോഗസ്ഥര്‍ കോടതിയില്‍ തുടരുകയാണ്.
STORY HIGHLIGHT : dyfi protests in kasargod court rahul mamkoottathil
















