ബലാത്സംഗ കേസില്‍ ഒളിവില്‍ കഴിയുന്ന പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിന്റെ പേഴ്സണൽ സ്റ്റാഫും ഡ്രൈവറും കസ്റ്റഡിയിൽ. പ്രത്യേക അന്വേഷണ സംഘമാണ് ഇവരെ കസ്റ്റഡിയിലെടുത്തത്. രാഹുലിൻ്റെ സറ്റാഫ് ഫസലും ഡൈവർ ആൽബിനുമാണ് കസ്റ്റഡിയിലായത്. 3.15 നാണ് ഇരുവരേയും കസ്റ്റഡിയിൽ എടുത്തത്. രണ്ടുപേരെയും തിരുവനന്തപുരത്തേക്ക് കൊണ്ടുപോയതായാണ് സൂചന. രാഹുലിന് കോടതി ജാമ്യം നിഷേധിച്ചതിന് പിന്നാലെ എംഎല്‍എയെ കുറിച്ച് യാതൊരു വിവരവുമില്ലെന്നും ഫോണിൽ ബന്ധപ്പെട്ടിട്ടില്ല, രാഹുൽ കീഴടങ്ങുമോയെന്ന് അറിയില്ലെന്നും സ്റ്റാഫ് അംഗങ്ങൾ പ്രതികരിച്ചിരുന്നു.
കേസില്‍ തിരുവനന്തപുരം ജില്ലാ സെഷൻസ് കോടതി ജാമ്യ ഹർജി തള്ളിയതോടെ ഹൈക്കോടതിയെ സമീപിക്കാനാണ് രാഹുലിന്‍റെ നീക്കം. ഉത്തരവിന്‍റെ പകർപ്പ് കിട്ടിയാല്‍ തൊട്ടു പിന്നാലെ ഓൺലൈനായി മുൻകൂർ ജാമ്യാപേക്ഷ നൽകാനാണ് ആലോചന. അതേസമയം രാഹുൽ മാങ്കൂട്ടത്തിലിന്റെ സഹായിയും കസ്റ്റഡിയിലായി. പ്രത്യേക അന്വേഷണ സംഘത്തിന്റെ കസ്റ്റഡിയിലാണ് സഹായി ഉള്ളത്. ഇയാളെ എസ്ഐടി സംഘം ഉടൻ പാലക്കാട് എത്തിക്കും. രാഹുലിനെ എത്രയും വേഗം പിടികൂടുക എന്നതാണ് പൊലീസിന് നിർണായകം. പാലക്കാട്, കോയമ്പത്തൂർ, ബെംഗളൂരു എന്നിവിടങ്ങളിൽ അന്വേഷണ സംഘം രാഹുലിനായി വലവിരിച്ചിരിക്കുകയാണ്.
STORY HIGHLIGHT : Rahul Mamkoottathil personal staff in police custody
















