കഴക്കൂട്ടത്തു സ്കൂളിലാക്കി തരാമെന്ന് പറഞ്ഞ് പ്ലസ് വൺ വിദ്യാർഥിനിയെ കാറിൽ കയറ്റിക്കൊണ്ടുപോയി ആളൊഴിഞ്ഞ സ്ഥലത്തു വെച്ച് പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ. മേനംകുളം മരിയൻ എൻജിനിയറിങ് കോളേജിന് സമീപം ആറ്റരികത്ത് വീട്ടിൽ രോഷിത് (20) ആണ് കഴക്കൂട്ടം പോലീസ് അറസ്റ്റ് ചെയ്തത്.
ബുധനാഴ്ച രാവിലെ ആയിരുന്നു സംഭവം. വിദ്യാർത്ഥി സ്കൂളിൽ പോകാനായി നടന്നുപോകുകയായിരുന്നു. അപ്പോഴാണ് യുവാവ് മേനംകുളം ജങ്ഷനു സമീപം വെച്ച് കാറുമായി കുട്ടിയുടെ അടുത്തു എത്തിയത്. കാറിൽ കയറാനും സ്കൂളിലേക്ക് ആക്കി തരാമെന്നും യുവാവ് പറഞ്ഞു. കുട്ടിക്ക് ഈ യുവാവിനെ നേരത്തെ പരിചയം ഉള്ളതിനാൽ കാറിൽ കയറുകയായിരുന്നു.
തുടർന്ന് കാറിൽ കയറ്റിയശേഷം ആളൊഴിഞ്ഞ സ്ഥലത്ത് എത്തിച്ച് പീഡിപ്പിക്കുകയായിരുന്നു. സ്കൂളിൽ എത്തിയ പെൺകുട്ടി കാര്യം അധ്യാപകരോടു പറയുകയും തുടർന്ന് കഴക്കൂട്ടം പോലീസിൽ പരാതി നൽകുകയുമായിരുന്നു. കഴക്കൂട്ടം എസ്എച്ച്ഒ ജെ.എസ്. പ്രവീണിന്റെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലാകുന്നത്. പ്രതി റിമാൻഡിൽ ആണ്.
















