തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ളയില്‍ കടകംപള്ളിയെ തൊടാത്തത് മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ടത് കൊണ്ടാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. എസ്‌ഐടിയുടെ മേല്‍ മുഖ്യമന്ത്രിയുടെ ഓഫീസിന്റെ വന്‍ സമ്മര്‍ദമുണ്ടെന്നും സതീശന്‍ ആരോപിച്ചു.
തെരഞ്ഞെടുപ്പ് കഴിയുന്നതുവരെ കടകംപള്ളി സുരേന്ദ്രനെ ചോദ്യംചെയ്യരുതെന്ന സമ്മര്‍ദം എസ്ഐടിക്ക് മീതെ മുഖ്യമന്ത്രിയുടെ ഓഫീസ് ചെലുത്തുന്നുണ്ട്. കാരണം, കടകംപള്ളിയുടെ പേര് മുന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റുമാര്‍ പറഞ്ഞു കഴിഞ്ഞു.
പ്രതിപക്ഷത്തിന്റെ പക്കലും കടകംപള്ളിയും ഉണ്ണിക്കൃഷ്ണന്‍ പോറ്റിയും തമ്മില്‍ ബന്ധമുണ്ടെന്നതിന്റെ തെളിവുകളുണ്ട്. ചോദ്യംചെയ്യല്‍, തെരഞ്ഞെടുപ്പ് കാലത്ത് അജണ്ടയാകാതിരിക്കാന്‍ വൈകിക്കാന്‍ പരമാവധി നോക്കുകയാണ്, സതീശന്‍ ആരോപിച്ചു.
















