ബാർക്കിൽ ചാനൽ റേറ്റിങ് ഉയർത്തിക്കാട്ടാൻ തിരിമറി നടത്തി തട്ടിപ്പ് നടത്തിയ കേസിൽ കൂടുതൽ പ്രതികൾ ആർ ശ്രീകണ്ഠൻനായർ മകൻ ഒന്നാം പ്രതി , മകൻ ശ്രീരാജ് , ചാനൽ വൈസ് പ്രസിഡന്റ് ഉണ്ണികൃഷ്ണൻ അസിസ്റ്റന്റ് എക്സിക്യൂറ്റീവ് ദിലീപ് എക്സിക്യൂട്ടീവ് എഡിറ്റർ ആർ ഗോപീകൃഷ്ണൻ എന്നിവർക്കെതിരെയാണ് കേസ്. റിപ്പോർട്ടർ ലൈവ് ആണ് വാർത്തകൾ നൽകിയിരിക്കുന്നത് . വ്യാജ വാർത്ത എന്നാണ് പോലീസ് പറയുന്നത്.
റിപ്പോർട്ടർ ചാനലിനെതിരെ വ്യാജ വാർത്ത സൃഷ്ടിച്ച 24 ന്യൂസിനെതിരെ കേസ്. ബാർക് റേറ്റിങ്ങുമായി ബന്ധപ്പെട്ട് റിപ്പോർട്ടർ ചാനലിനെതിരെ വ്യാജ വാർത്ത സംപ്രേക്ഷണം ചെയ്ത 24 ന്യൂസ് ചാനല്‍ എംഡി ആർ ശ്രീകണ്ഠന്‍ നായർ, ചാനല്‍ ചെയർമാന്‍ ആലുങ്കല്‍ മുഹമ്മദ് എന്നിവർ ഉള്‍പ്പെടെ 6 പേർക്കെതിരെയാണ് കളമശ്ശേരി പൊലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തത്.
മുൻപ് ബാർക് സീനിയർ മാനേജർ പ്രേംനാഥിനെതിരെയും കേസെടുത്തിരുന്നു . 24 ന്യൂസ് ചാനലിലെ സീനിയർ ന്യൂസ് ഹെഡ് ഉണ്ണികൃഷ്ണൻ നൽകിയ പരാതിയിലാണ് കളമശ്ശേരി പൊലീസ് കേസെടുത്തത്. ഭാരതീയ ന്യായ സംഹിതയിലെ 316 (2), 318 (4), 336(3), 340 (2), 3(5) വകുപ്പുകൾ ചുമത്തിയാണ് പൊലീസ് കേസെടുത്തത്.
“ഒന്നാം പ്രതിയായ ബാർക് സീനിയർ മാനേജർ പ്രേംനാഥ് റേറ്റിംഗ് ഡാറ്റയിൽ തിരിമറി നടത്തുകയും രണ്ടാം പ്രതിയായ റിപ്പോർട്ടർ ചാനൽ ഉടമക്ക് ബാർക് മീറ്റർ സംബന്ധിച്ച രഹസ്യ വിവരങ്ങൾ കൈമാറുകയും ചെയ്തു. 2025 ജൂലൈ മുതൽ പരാതിക്കാരന്റെ റേറ്റിംഗ് കുറച്ചു കാണിച്ചും രണ്ടാം പ്രതിയുടെ ഉടമസ്ഥതയിലുള്ള റിപ്പോർട്ടർ ചാനൽ ഉടമയുടെ റേറ്റിംഗ് ഉയർത്തി കാണിച്ചും പരസ്യ കമ്പനികളിൽ നിന്നുള്ള പരസ്യങ്ങൾ ലഭിക്കാതിരിക്കാൻ ഇടയാക്കിയെന്നും ഇത് മൂലം പരാതിക്കാരന്റെ ചാനലിന് 15 കോടിയുടെ നഷ്ടമുണ്ടായതായി മൊഴി.”
‘ഒന്ന് മുതല്‍ മുതല്‍ ആറുവരേയുള്ള പ്രതികള്‍ ചേർന്ന് വാട്സാപ്പ് ചാറ്റുകള്‍ ചോർത്തിയെടുക്കുകയും, കൃത്രിമമായി പലവിവരങ്ങളും ചേർത്ത് ബാർക് ജീവനക്കാരന് 100 കോടി രൂപ കൈക്കൂലി നല്‍കിയെന്ന് വരുത്തി തീർക്കാനായി വ്യാജ സ്ക്രീന്‍ഷോട്ട് സൃഷ്ടിച്ച് വാർത്ത സംപ്രേക്ഷണം ചെയ്തു. ഇതിലൂടെ പരാതിക്കാരന് പ്രത്യക്ഷമായി 25 കോടി രൂപയും പരോക്ഷമായി 100 കോടി രൂപയുടേയും നഷ്ടമുണ്ടായി’ എഫ്ഐആറില്‍ പറയുന്നു.
കേരള ടെലിവിഷൻ ഫെഡറേഷൻ പ്രസിഡന്റും 24 ന്യൂസ് ചാനൽ എംഡിയുമായ ശ്രീകണ്ഠൻ നായർ ബാർക് റേറ്റിംഗിൽ സംഘടിതമായി തട്ടിപ്പ് നടക്കുന്നുവെന്ന് ചൂണ്ടിക്കാണിച്ച് രംഗത്ത് വന്നിരുന്നു. ഇതിനായി ക്രിപ്റ്റോ കറൻസി വഴി വലിയ തോതിൽ കള്ളപ്പണം ഒഴുക്കിയതായും അദേഹം ആരോപിച്ചു. ഇത് സംബന്ധിച്ച് മുഖ്യമന്ത്രിക്ക് പരാതി നൽകുകയും ചെയ്തിരുന്നു. ഇതിന് പുറമെയാണ് 24 ചാനലിലെ ഒരു ഉദ്യോഗസ്ഥന്റെ പരാതിയിൽ കേസെടുത്തിരിക്കുന്നത്. മുഖ്യമന്ത്രിക്ക് ശ്രീകണ്ഠൻ നായർ നൽകിയ പരാതിയിൽ റേറ്റിങ്ങിൽ കൃത്രിമത്വം നടത്താൻ ബാർക് ഉദ്യോഗസ്ഥൻ 100 കോടി രൂപ കൈക്കൂലി വാങ്ങിയെന്നും കേബിൾ ചാനൽ ഉടമകളെ സ്വാധീനിച്ചും വൻ തുക നൽകിയും ലാൻഡിങ് പേജ് കരസ്ഥമാക്കുന്നതിനെതിരെയും അന്വേഷണം വേണമെന്നും ആവശ്യപ്പെട്ടിരുന്നു.
എന്താണ് ബാർക്
രാജ്യത്തെ ടെലിവിഷൻ ചാനലുകളുടെയും വാർത്താ വെബ്സൈറ്റുകളുടെയുമെല്ലാം റേറ്റിങ്ങും റാങ്കിങ്ങുമെല്ലാം നടത്തുന്ന ആധികാരിക സംവിധാനം ബാർക് (BARC) എന്നാണ് അറിയപ്പെടുന്നത്. ബാർക്ക് വെബ്സൈറ്റിൽ ചാനൽ റേറ്റിങ് റിപ്പോർട്ടുകൾ സമയാസമയങ്ങളിൽ പ്രസിദ്ധീകരിക്കാറുണ്ട്. ഏറ്റവും പുതിയ ബാർക്ക് റേറ്റിങ് റിപ്പോർട്ട് പുറത്തുവന്നത് വാർത്താ മാധ്യമങ്ങൾ പ്രാധാന്യത്തോടെ റിപ്പോർട്ട് ചെയ്തിരുന്നു.
എന്താണ് ബാർക്ക് എന്ന് അന്തിചർച്ചകൾ നടത്തി ലൈവ് നൽകിയ മാധ്യമ സിംഹങ്ങൾക്ക് എതിരെയാണ് ഇപ്പോൾ ബാർക് തട്ടിപ്പ് കേസ് വന്നിരിക്കുന്നത് .. ഈ നിമിഷത്തിൽ അയ്യപ്പനും കോശിയിലെ വാക്കുകൾ ആണ് പറയാനുള്ളത് ” കണ്ടറിയണം കോശീ നിന്റെ വിധി” .
















