ഇൻഡിഗോ വിമാനത്തിലെ പ്രതിസന്ധി രൂക്ഷമായതിന് പിന്നാലെ യാത്രക്കാരെ ചൂഷണം ചെയ്ത് വിമാന കമ്പനികൾ. പ്രതിസന്ധി രൂക്ഷമായതിനെ തുടർന്ന് വിമാന കമ്പനികൾ ടിക്കറ്റ് നിരക്ക് കുത്തനെ കൂട്ടിയിരിക്കുകയാണ്.
എയർ ഇന്ത്യാ ടിക്കറ്റ് നിരക്ക് അറുപതിനായിരവും എയർ ഇന്ത്യ എക്സ്പ്രസ് ടിക്കറ്റ് അരലക്ഷത്തിന് അടുത്തും ഡൽഹി-കൊച്ചി എയർ ഇന്ത്യ എക്സ്പ്രസ് ടിക്കറ്റ് 45,000 രൂപയും ഡൽഹി- തിരുവനന്തപുരം എയർ ഇന്ത്യ എക്സ്പ്രസ് ടിക്കറ്റ് നിരക്ക് 48,000 രൂപയുമാക്കിയാണ് ഉയർത്തിരിക്കുന്നത്.
ഇന്ന് ഡൽഹിയിൽനിന്ന് കൊച്ചിയിലേക്ക് എയർ ഇന്ത്യ എക്സ്പ്രസ് സർവീസുകളൊന്നും തന്നെ ഇല്ല. ശനിയാഴ്ച രണ്ട് സർവീസുകളുണ്ട്. എയർ ഇന്ത്യയുടെ ടിക്കറ്റ് നിരക്ക് 62,000 രൂപയാണ്. എയർ ഇന്ത്യ എക്സ്പ്രസിന്റെ നിരക്ക് 45,000 രൂപയും. ഇന്ന് ഡൽഹിയിൽ നിന്നും തിരുവനന്തപുരത്തേക്ക് എയർ ഇന്ത്യ എക്സ്പ്രസിന്റെ സർവീസുണ്ട്. 48,000 രൂപയാണ് ടിക്കറ്റ് നിരക്ക്.
സമാന രീതിയിൽ തന്നെ മറ്റിടങ്ങളിലേക്കും ടിക്കറ്റ് നിരക്ക് ഇരട്ടിയിൽ അധികമായി വർധിപ്പിച്ചിട്ടുണ്ട്. ഇത് യാത്രക്കാരെ ആകെ വലച്ചിരിക്കുകയാണ്
















