മഹാരാഷ്ട്രയിൽ താനെ ജില്ലയിൽ വിവാഹമോചനം നിഷേധിച്ചതിനെ തുടർന്ന് ഭർത്താവിനെ കൊലപ്പെടുത്തിയ കേസിൽ യുവതിയും മൂന്നു പേരും അറസ്റ്റിൽ. കർണാടകയിലെ ബെല്ലാരി ജില്ലയിലെ സിരുഗുപ്പ ഗ്രാമവാസിയായ ടിപ്പണ്ണയാണ് കൊല്ലപ്പെട്ടത്. ഭാര്യ ഹസീന മെഹബൂബ് ഷെയ്ഖ്, സഹോദരൻ ഫയാസ് സാക്കിർ ഹുസൈൻ ഷെയ്ഖ് (35) എന്നിവരും കൊലപാതകത്തിനു സഹായിച്ച രണ്ടു പേരുമാണ് അറസ്റ്റിലായത്.
മുംബൈ-നാസിക് ഹൈവേയിലെ ഷഹാപൂരിനു സമീപത്തു നിന്ന് ടിപ്പണ്ണയുടെ ഭാഗികമായി കത്തിക്കരിഞ്ഞതും അഴുകിയതുമായ മൃതദേഹം കഴിഞ്ഞ ദിവസം പോലീസ് കത്തെത്തിയത്. ടിപ്പണ്ണയും ഹസീനയും കുടുംബത്തിലെ തർക്കങ്ങൾ മൂലം കുറച്ചു കാലങ്ങളായി വേർപിരിഞ്ഞ് താമസിക്കുകയായിരുന്നു. ഇതിനുപിന്നാലെ ഷീന ടിപ്പണ്ണയോട് വിവാഹമോചനം ആവശ്യപ്പെടുകയായിരുന്നു.
എന്നാൽ ടിപ്പണ്ണക്ക് വിവാഹ മോചനം നൽകാൻ താല്പര്യം ഇല്ലായിരുന്നു. ടിപ്പണ്ണ വിസമ്മതിച്ചതിനാലാണ് കൊലപാതകത്തിന് കാരണമായത്. ഹസീനയുടെ നിർദ്ദേശപ്രകാരം, ഓട്ടോറിക്ഷാ ഡ്രൈവറായ സഹോദരനും കൂട്ടാളികളും നവംബർ 17 ന് ടിപ്പണ്ണയെ ഷഹാപൂരിനടുത്തുള്ള ഒരു വനപ്രദേശത്തേക്ക് കൊണ്ടുപോയി.
അവിടെവച്ച് കൊലപ്പെടുത്തി മൃതദേഹം കത്തിക്കാൻ ശ്രമിച്ച ശേഷം ഹൈവേയ്ക്ക് സമീപം ഉപേക്ഷിക്കുകയായിരുന്നു. ഷഹാപൂർ പൊലീസ് സ്റ്റേഷനിലെ ഇൻസ്പെക്ടർ മുകേഷ് ധാഗെ പറഞ്ഞു. ചോദ്യം ചെയ്യലിൽ, സഹോദരി ഹസീനയുടെ നിർദ്ദേശപ്രകാരമാണ് കൊലപാതകം നടത്തിയതെന്ന് ഫയാസ് സമ്മതിച്ചു.
















