കൊലക്കേസിൽ ജയിലിൽ കഴിയുന്ന കന്നഡ സിനിമാ താരം ദർശൻ പ്രധാന വേഷത്തിലെത്തുന്ന ‘ഡെവിൾ’ എന്ന ചിത്രത്തിന്റെ ട്രെയിലർ പുറത്തുവിട്ടു. പ്രകാശ് വീർ സംവിധാനം ചെയ്യുന്ന ചിത്രം ഒരു ആക്‌ഷൻ എന്റർടെയ്നറാണ്.

മഹേഷ് മഞ്ജരേക്കർ, അച്യുത് കുമാർ, ശർമിള മൻഡ്രേ, രചന റായി എന്നിവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കൾ. മൂന്ന് മണിക്കൂറുകൾ കൊണ്ട് 20 ലക്ഷത്തിനടുത്ത് ആളുകളാണ് ട്രെയിലർ ഇതുവരെ കണ്ടത്.
ധനുഷ് എന്ന കഥാപാത്രമായി ദർശൻ ചിത്രത്തിലെത്തുന്നു. അജനീഷ് ലോക്നാഥ് ആണ് സംഗീതം. ഛായാഗ്രഹണം സുദാകർ. ആക്‌ഷൻ റാം ലക്ഷ്മൺ.
















