വിദ്യാർത്ഥി വിസ ദുരുപയോഗം ചെയ്യുന്നുവെന്നാരോപിച്ച് പാകിസ്ഥാൻ, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികളുടെ കോളേജ് പ്രവേശനത്തിന് യുകെ നിയന്ത്രണം ഏർപ്പെടുത്തി. ഈ രാജ്യങ്ങളിൽ നിന്നുള്ള അപേക്ഷകളുടെ എണ്ണത്തിൽ ആശങ്കാജനകമായ വർധനയുണ്ടായതിനെ തുടർന്നാണ് നടപടി.
ഫിനാൻഷ്യൽ ടൈംസ് റിപ്പോർട്ട് പ്രകാരം, വിസ ദുരുപയോഗം സംബന്ധിച്ച ആശങ്കകളെ തുടർന്ന് ഏകദേശം ഒമ്പതോളം സർവകലാശാലകളാണ് പ്രവേശനം താൽക്കാലികമായി നിർത്തിവയ്ക്കുന്നതായി പ്രഖ്യാപിച്ചത്.
യൂണിവേഴ്സിറ്റി ഓഫ് ചെസ്റ്റർ പാകിസ്ഥാനിൽ നിന്നുള്ള വിദ്യാർത്ഥി പ്രവേശനം 2026-ലെ ശരത്കാലം വരെ നിർത്തി വച്ചതായി പ്രഖ്യാപിച്ചിട്ടുണ്ട്.
യൂണിവേഴ്സിറ്റി ഓഫ് വോൾവർഹാംപ്ടണും, യൂണിവേഴ്സിറ്റി ഓഫ് ഈസ്റ്റ് ലണ്ടനും പാകിസ്ഥാനും ബംഗ്ലാദേശും സ്വദേശികളിൽ നിന്ന് ബിരുദ പ്രവേശന അപേക്ഷകളും സ്വീകരിക്കുന്നത് നിർത്തിയിട്ടുണ്ടെന്ന് എൻഡിടിവി റിപ്പോർട്ടിൽ പറയുന്നു.
















