ശബരിമല സ്വർണക്കൊള്ളക്കേസിൽ ഉന്നത ഉദ്യോഗസ്ഥരിലേക്ക് അന്വേഷണം നീങ്ങണമെന്ന ഹൈക്കോടതി നിർദേശത്തെത്തുടർന്ന് പ്രത്യേക അന്വേഷണ സംഘം നടപടികൾ ഊർജിതമാക്കി. കേസുമായി ബന്ധപ്പെട്ട് തന്ത്രിമാരുടെ മൊഴി വീണ്ടും രേഖപ്പെടുത്തും.
പ്രതിയായ ഉണ്ണികൃഷ്ണൻ പോറ്റി ദേവസ്വം വകുപ്പിലേക്ക് അപേക്ഷ നൽകിയിട്ടുണ്ടോ എന്ന കാര്യത്തിൽ സ്ഥിരീകരണം വരുത്തും. ഇതിനായി ദേവസ്വം വകുപ്പും തിരുവിതാംകൂർ ദേവസ്വം ബോർഡും കേന്ദ്രീകരിച്ച് കൂടുതൽ അന്വേഷണം നടത്തും. തന്ത്രിമാരും ഉണ്ണികൃഷ്ണൻ പോറ്റിയും തമ്മിലുള്ള ബന്ധത്തിൽ കൂടുതൽ വ്യക്തത വരുത്തേണ്ടതുമുണ്ട്.
അതേസമയം ഒരാഴ്ചയ്ക്കുള്ളിൽ ലഭിക്കുന്ന സന്നിധാനത്തെ ഉരുപ്പടികളുടെ ശാസ്ത്രീയ പരിശോധനാ ഫലം കേസിൽ നിർണായകമാകും.
















