കേരളക്കരയിൽ ഏറെ കോളിളക്കം സൃഷ്ടിച്ച ഹാദിയ കേസിലെ ഹാദിയയുടെ മാതാവ്
പൊന്നമ്മ അന്തരിച്ചു. ഹിന്ദു മതത്തില്‍ നിന്ന് ഇസ്ലാം മതം സ്വീകരിച്ച മകള്‍ (അഖില അശോകന്‍) തിരിച്ച് വരുമെന്നായിരുന്നു അവസാന നിമിഷം വരെ പൊന്നമ്മയും ഭര്‍ത്താവ് അശോകനും കരുതിയത്. എന്നാൽ ആ പ്രതീക്ഷ വെറുതെയായി സ്വന്തം മകളെ അവസാനമായി ഒരുനോക്ക് കാണാൻ പോലും സാധിക്കാതെ ആ അമ്മ യാത്രയായി.

ഇതൊരു സാധാരണ മരണമല്ല. ജീവിച്ചിരിക്കെ തന്നെ മരിച്ചുജീവിക്കേണ്ടി വന്ന ഒരമ്മയുടെ അന്ത്യമാണ്. വർഷങ്ങൾക്ക് മുമ്പ് ഒരച്ഛനും അമ്മയും നെഞ്ചുപൊട്ടി വിളിച്ചുപറഞ്ഞതാണ് “ഇത് പ്രണയമല്ല, ചതിയാണ്” എന്ന്. മകളെ മതം മാറ്റിയതും വിവാഹം കഴിപ്പിച്ചതും ആസൂത്രിതമായ നീക്കങ്ങളാണെന്ന് അവർ കോടതികളിൽ നിലവിളിച്ചു. അന്ന് അവർക്കെതിരെ അണിനിരന്നത് കോടികൾ മുടക്കി എത്തിയ വമ്പൻ അഭിഭാഷകരും സംഘടനാ സംവിധാനങ്ങളുമായിരുന്നു.
ദിവസങ്ങൾക്കുള്ളിൽ കോടികൾ പിരിച്ചെടുത്ത് കേസ് നടത്താൻ എതിർഭാഗത്തിന് ആളുണ്ടായി. പക്ഷേ, ഈ അച്ഛനും അമ്മയ്ക്കും കൂടെ നിൽക്കാൻ ആരുമുണ്ടായിരുന്നില്ല. സാക്ഷികളെ സ്വാധീനിച്ചും, പണത്തിന്റെ ഹുങ്ക് കാണിച്ചും അവർ നടത്തിയ നിയമപോരാട്ടത്തിൽ ആ മാതാപിതാക്കൾ ഒറ്റപ്പെട്ടുപോയി. ഏറ്റവും വലിയ ചതി നടന്നത് സ്വന്തം വീട്ടിൽ വിശ്വസിച്ച് കയറ്റിയവരിൽ നിന്നാണ്.
രാഹുൽ ഈശ്വറിനെപ്പോലുള്ളവർ അന്ന് ആ വീട്ടിലെത്തി, വിശ്വസിപ്പിച്ച് എടുത്ത ദൃശ്യങ്ങൾ പുറത്തുവിട്ട് ആ മാതാപിതാക്കളെ സമൂഹത്തിന് മുന്നിൽ മോശക്കാരാക്കി. മകളുടെ മനസ്സ് മാറ്റാൻ വന്നവർ തന്നെ ഒടുവിൽ അമ്മയ്ക്കെതിരെ തിരിഞ്ഞു. പക്ഷേ, കാലം കണക്ക് ചോദിക്കാതിരിക്കില്ലല്ലോ.. അന്ന് ആ അമ്മയുടെ കണ്ണുനീരിന് കാരണക്കാരായവർ ഇന്ന് അഴിക്കുള്ളിലാകുന്ന കാഴ്ചയും നമ്മൾ കാണുന്നു.
മകൾക്ക് വേണ്ടി, അവളുടെ സുരക്ഷിതഭാവിക്ക് വേണ്ടി അവസാനശ്വാസം വരെ ആ അമ്മ പൊരുതി. “എന്റെ മകളെ എനിക്ക് വേണം” എന്ന ആ കരച്ചിൽ ഇനി ആ വീട്ടിലുണ്ടാവില്ല. നീതി കിട്ടാതെ, മകളുടെ സ്നേഹം കിട്ടാതെ, നെഞ്ചുപൊട്ടി മരിച്ച ഒരമ്മ.
















