സംവിധായകൻ ജിത്തു മാധവും തമിഴ് സൂപ്പർ താരം സൂര്യയും ഒന്നിക്കുന്ന ചിത്രത്തിന്റെ പൂജ ചടങ്ങുകൾ നടന്നു. ഇതു വരെ പേരിട്ടിട്ടില്ലാത്ത പ്രൊജക്ട് സൂര്യ 47 എന്നാണ് അറിയപ്പെടുന്നത്. സിനിമയിൽ നസ്രിയയാണ് പ്രധാന കഥാപാത്രമായി എത്തുന്നത്. പ്രധാന കഥാപാത്രമായി നസ്ലിനും എത്തുന്നുണ്ട്.
സുഷിൻ ശ്യാമാണ് ചിത്രത്തിന് സംഗീതസംവിധാനം നിർവഹിക്കുന്നത്. പൂജ ചടങ്ങിൽ നിന്നുള്ള ചിത്രം സമൂഹമാധ്യമങ്ങളിൽ വൈറലാണ്. ചിത്രത്തിൽ സൂര്യ പൊലീസ് ഓഫിസറായാണ് എത്തുന്നത് എന്ന് റിപ്പോർട്ടുണ്ട്.
മാസ്സ് എന്റർടെയ്‌നറായാണ് ചിത്രം ഒരുങ്ങുന്നത് എന്നാണ് സൂചന. ‘ആവേശം’ സിനിമയ്ക്ക് ശേഷം ജിത്തു മാധവൻ സംവിധാനം ചെയ്യുന്ന ചിത്രമാണിത്. മോഹൻലാലിനെ നായകനാക്കി ജിത്തു മാധവൻ ഒരുക്കുന്ന സിനിമയും ഉടനുണ്ടാകും എന്നാണ് റിപ്പോർട്ട്.
















