കണ്ണൂര്‍: ഇന്‍ഡിഗോ വിമാനക്കമ്പനിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി മുതിര്‍ന്ന സിപിഎം നേതാവ് ഇ പി ജയരാജന്‍. അന്നേ തനിക്ക് അറിയാമായിരുന്നു ഇത് നേര്‍വഴിക്ക് പോകുന്ന സ്ഥാപനമല്ല എന്നും ഇതിന്റെ മാനേജ്‌മെന്റ് തെറ്റായ വഴികളിലൂടെയാണ് സഞ്ചരിക്കുന്നതെന്നും ഇ പി ജയരാജന്‍ വിമര്‍ശിച്ചു.
ഇന്‍ഡിഗോയുമായുള്ള തന്റെ പ്രശ്‌നം അവസാനിച്ചിട്ടില്ലെന്നും ഇന്‍ഡിഗോ വിമാനക്കമ്പനി തെറ്റ് തിരുത്തണമെന്നും ഇ പി ജയരാജന്‍ മാധ്യമങ്ങളോട് പറഞ്ഞു. ഏതാനും ദിവസങ്ങളായി സര്‍വീസുകള്‍ കൂട്ടത്തോടെ ഇന്‍ഡിഗോ റദ്ദാക്കിയതിനെ തുടര്‍ന്ന് യാത്രക്കാര്‍ ദുരിതത്തിലായ പശ്ചാത്തലത്തില്‍ മുന്‍ അനുഭവം ഓര്‍ത്തെടുത്ത് കൊണ്ടാണ് ഇ പി ജയരാജന്റെ പ്രതികരണം.
















