നടിയെ അക്രമിച്ച കേസിൽ ഗൂഢാലോചനക്കുറ്റം തെളിയിക്കാൻ കഴിയാത്തതിനെ തുടർന്ന് നടൻ ദിലീപ് അടക്കമുള്ള പ്രതികളെ കുറ്റവിമുക്തരാക്കിയ നടപടിക്ക് പിന്നാലെ പ്രതികരണവുമായി മന്ത്രി സജി ചെറിയാൻ.
സർക്കാർ അതിജീവിതയ്ക്ക് ഒപ്പമെന്ന് വ്യക്തമാക്കിയ സജി ചെറിയാൻ കുറ്റം ചെയ്തത് ഏത് ഉന്നതനാണെങ്കിലും ശിക്ഷ ഉറപ്പാക്കുമെന്നും മന്ത്രി വ്യക്തമാക്കി.
















