കോഴിക്കോട്: നടിയെ ആക്രമിച്ച കേസിലെ കോടതി വിധിയില്‍ സന്തോഷമുണ്ടെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. സംഭവിക്കാന്‍ പാടില്ലാത്ത ദുരന്തമാണ് അതിജീവിതയ്ക്ക് ഉണ്ടായതെന്നും അതില്‍ കുറ്റവാളികള്‍ ശിക്ഷിക്കപ്പെട്ടു എന്നതില്‍ വളരെയധികം സന്തോഷമുണ്ടെന്നും വി ഡി സതീശന്‍ പറഞ്ഞു. പ്രോസിക്യൂഷന്റെ വീഴ്ച്ചയുമായി ബന്ധപ്പെട്ട ചോദ്യത്തിന് ജഡ്ജ്‌മെന്റ് പുറത്തുവരാതെ പ്രതികരിക്കാനില്ലെന്നായിരുന്നു വി ഡി സതീശന്റെ മറുപടി.
‘ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ ഈ വിധി സഹായകമാകും. തൃക്കാക്കര എംഎല്‍എ ആയിരുന്ന പി ടി തോമസിന്റെ ഇടപെടലിലാണ് ഇങ്ങനൊരു പരിസമാപ്തിയിലേക്ക് കേസ് വന്നത്. അദ്ദേഹത്തെ ഈ അവസരത്തില്‍ പ്രത്യേകം ഓര്‍ക്കുന്നു.
ഒരു തരത്തിലും പ്രതികള്‍ രക്ഷപ്പെടരുതെന്ന വാശി അദ്ദേഹത്തിന് ഉണ്ടായിരുന്നു. കേരളത്തില്‍ സ്ത്രീസുരക്ഷ കുറേക്കൂടി ഉറപ്പാക്കേണ്ടതുണ്ട്. പരാതിയുമായി വരുന്ന സ്ത്രീയ്ക്ക് നീതി കിട്ടുമെന്ന് ഉറപ്പാക്കാനുളള സംവിധാനം മെച്ചപ്പെടുത്തണം’: വി ഡി സീശന്‍ പറഞ്ഞു.
















