നടി ആക്രമിക്കപ്പെട്ട കേസിൽ പ്രതിചേർത്തതിന് പിന്നിൽ പൊലീസ് നടത്തിയ ഗൂഢാലോചന അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് പരാതി നൽകുമെന്ന് നടൻ ദിലീപ്. അന്വേഷണ സംഘം മുഖ്യമന്ത്രിയെ തെറ്റിദ്ധരിപ്പിച്ചെന്നും, ഉദ്യോഗസ്ഥർ തങ്ങളുടെ നേട്ടങ്ങൾക്കായി തന്നെ ബലിയാടാക്കുകയായിരുന്നു എന്നും ദിലീപ് ആരോപിച്ചു.
തന്നെ കേസിൽ പ്രതിയാക്കാൻ അന്വേഷണ സംഘം ഗൂഢാലോചന നടത്തിയെന്ന് ദിലീപ് ആരോപിച്ചു. അതിജീവിതയുമായി തനിക്ക് നല്ല ബന്ധമാണ് ഉണ്ടായിരുന്നതെന്നും ദിലീപ് വ്യക്തമാക്കി. വിചാരണക്കോടതിയുടെ ഉത്തരവിൻ്റെ പകർപ്പ് ലഭിച്ചശേഷം തുടർനടപടികൾ സ്വീകരിക്കുമെന്നും ദിലീപ് അറിയിച്ചു.
അതേസമയം ഗൂഢാലോചനയ്ക്ക് തെളിവില്ലെന്ന് ചൂണ്ടിക്കാട്ടി നടിയെ ആക്രമിച്ച കേസിൽ നടൻ ദിലീപിനെ വെറുതെ വിട്ടു. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയുടെതാണ് ഉത്തരവ്. നടിയെ ആക്രമിച്ച് ദൃശ്യങ്ങൾ പകർത്തിയ ആദ്യആറുപ്രതികളും കുറ്റക്കാരാണെന്നും കോടതി വിധിച്ചു.
കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട് എട്ടുവർഷവും എട്ടുമാസവും പിന്നിടുമ്പോഴാണ് നിർണായകമായ ഉത്തരവ് പുറത്തുവന്നത്.
















