കണ്ണൂര്‍: നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപിനെ വെറുതെ വിട്ട കോടതിവിധി പരിശോധിക്കുകയാണെന്നും അപ്പീല്‍ നല്‍കുന്ന കാര്യത്തില്‍ നിയമപരമായ പരിശോധന നടത്തുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍.
സര്‍ക്കാര്‍ ഇന്നും എപ്പോഴും അതിജീവിതയ്‌ക്കൊപ്പമാണ്. നാളെയും അങ്ങനെ തന്നെയായിരിക്കും ഇതില്‍ മാറ്റമില്ല. നടിയെ പീഡിപ്പിച്ച കേസില്‍ അപ്പീല്‍ പോകുന്നതിനെ കുറ്റപ്പെടുത്തിയ യുഡിഎഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശ് മാപ്പ് പറയണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ആവശ്യപ്പെട്ടു. കണ്ണൂര്‍ പ്രസ് ക്‌ളബ്ബ് തദ്ദേശം, 25 തെരുഞ്ഞെടുപ്പ് മുഖാമുഖത്തില്‍ പങ്കെടുത്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
അപ്പീല്‍ നല്‍കുന്നത് സര്‍ക്കാരിന് വേറെ പണിയില്ലാത്തതിനാലാണെന്ന വിചിത്രമായ വാദമാണ് ഇതേ കുറിച്ച് യുഡിഎഫ് കണ്‍വീനര്‍ നടത്തിയത്. എന്തുകൊണ്ടാണ് ഇത്ര ധൃതിപ്പെട്ട് ഒരു പ്രതികരണം വന്നതെന്ന് എത്ര ആലോചിച്ചിട്ടും മനസിലായിട്ടില്ല.
ദിലീപിന് നീതി കിട്ടിയെന്ന വിചിത്രമായ പ്രതികരണം നടത്തിയത് തന്നെ അത്ഭുതപ്പെടുത്തി. എന്ത് ഉദ്യേശത്തിലാണ് അങ്ങനെ പറഞ്ഞതെന്ന് അറിയില്ല കേരളം മുഴുവന്‍ അതിജീവിതയ്‌ക്കൊപ്പമാണ്. യുഡിഎഫിന്റെ നിലപാട് ഇതല്ലെന്ന് വ്യക്തമായിരിക്കുകയാണ്.
















