തദ്ദേശ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കണ്ണൂരിലും ആലപ്പുഴയിലും സംഘര്‍ഷം. കണ്ണൂര്‍ പഴയങ്ങാടിയില്‍ യുഡിഎഫ് കൊട്ടിക്കലാശത്തില്‍ അതിക്രമിച്ചു കയറി സിപിഎം പ്രവര്‍ത്തകര്‍ ആക്രമണം നടത്തിയതായി പരാതിയിൽ പറയുന്നു. ആലപ്പുഴ ഹരിപ്പാട് സിപിഎം സ്ഥാനാര്‍ഥിയുടെ ഭര്‍ത്താവിന് മര്‍ദ്ദനമേറ്റതായാണ് പ്രവര്‍ത്തകര്‍ ആരോപിക്കുന്നത്.
കണ്ണൂരില്‍ കല്യാശേരി ബ്‌ളോക്ക് പഞ്ചായത്ത് മാടായി ഡിവിഷന്‍ യുഡിഎഫ് സ്ഥാനാര്‍ഥി സി എച്ച് മുബാസിനെ സിപിഎം പ്രവര്‍ത്തകര്‍ മര്‍ദ്ദിച്ചതായാണ് ആരോപണം. തലയ്ക്ക് അടിയേറ്റതിനെ തുടര്‍ന്ന് പരിക്കേറ്റ മുബാസിനെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഹരിപ്പാട് സിപിഎം സ്ഥാനാര്‍ഥി രമ്യയുടെ ഭര്‍ത്താവിനെ ബിജെപി പ്രവര്‍ത്തകന്‍ ഹെല്‍മറ്റ് കൊണ്ടടിച്ചു എന്നാണ് ആരോപണം. ഭര്‍ത്താവിനെ മര്‍ദ്ദിക്കുന്നത് കണ്ട് രമ്യ കുഴഞ്ഞുവീണതായും പരാതിയില്‍ പറയുന്നു. വോട്ടെടുപ്പ് ദിവസമായ ഇന്ന് അര്‍ത്തുങ്കല്‍ ആയിരംതൈയില്‍ യുഡിഎഫ് ബൂത്ത് ഏജന്റിന് മര്‍ദ്ദനമേറ്റു. സിപിഎം പ്രവര്‍ത്തകരാണ് മര്‍ദ്ദിച്ചതെന്ന് യുഡിഎഫ് ആരോപിക്കുന്നു. ലജ്‌നത്ത് വാര്‍ഡില്‍ പിഡിപി സ്ഥാനാര്‍ഥിയുടെ സുഹൃത്തിനാണ് മര്‍ദ്ദനമേറ്റത്.
STORY HIGHLIGHT : Clashes in Kannur and Alappuzha, UDF candidate beaten up during Kottikalasham
















